Flash News

യുവാക്കളുടെ ഹരമായി ഇന്‍സ്റ്റഗ്രാമും സ്നാപ് ചാറ്റും; ഫെയ്സ്ബുക്കിനോടുള്ള ആസക്തി കുറയുന്നുവെന്ന് റിപ്പോര്‍ട്ട്

August 23, 2017

snapchatഎത്ര പുതിയ സോഷ്യല്‍മീഡിയ പിറവിയെടുത്താലും ഫെയ്‌സ്ബുക്ക് വിട്ട് ആരും കളിയ്ക്കില്ല. കാരണം യുവാക്കള്‍ക്ക് അവരുടെ സാഹസികതകളും ചിത്രങ്ങളും മറ്റുള്ളവരെ കാണിയ്ക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന ഒരു മാധ്യമമായിട്ടാണ് ഫെയ്‌സ്ബുക്കിനെ കണക്കാക്കുന്നത്. അതുകൂടാതെ, സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാനും ഇത് കൂടുതലായി ഉപയോഗിക്കുന്നു.

എന്നാല്‍, യുവാക്കള്‍ക്കിടയില്‍ ഫെയ്‌സ്ബുക്കിന്റെ താല്‍പര്യം കുറഞ്ഞുവരുന്നതായി പഠനം പറയുന്നു. യുഎസിലെ സോഷ്യല്‍ മീഡിയാ വിപണിയില്‍ ഫെയ്‌സ്ബുക്കിനെ പിന്തള്ളി ഇന്‍സ്റ്റഗ്രാമും സ്‌നാപ്ചാറ്റും ഒന്നാംസ്ഥാനത്തേക്ക് എത്തുന്നതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം ഇ-മാര്‍ക്കറ്ററിന്റെ വിലയിരുത്തല്‍.

നിലവില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ 40.8 ശതമാനം വിഹിതം ഫോട്ടോ ഷെയറിംങ് ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റിനുണ്ട്. എന്നാല്‍, കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ച കുറയുന്നതായും ഉപയോഗിക്കുന്ന സമയത്തില്‍ ഗണ്യമായ കുറവുണ്ടെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top