ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഫിലിപ്പ് ഇടാട്ട് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരം: എം. സ്വരാജ് എം.എല്‍.എ

philipedattu_pic1ഷിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അശരണരെ സഹായിക്കുന്നതിലും ഫിലിപ്പ് ഇടാട്ട് ട്രസ്റ്റും, കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ധ്വനി സാംസ്കാരിക വേദിയും കൂടി നടത്തിയ പ്രവര്‍ത്തനം മഹത്തരമാണെന്നു എം. സ്വരാജ് എം.എല്‍.എ “ആദരവ് 2017′ ഉദ്ഘാടം ചെയ്തുകൊണ്ടു പറഞ്ഞു.

ധ്വനി സാംസ്കാരികവേദി പ്രസിഡന്റ് വി.എ ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും ഫിലിപ്പ് ഇടാട്ടിന്റെ ഓര്‍മ്മയ്ക്കായി വിദ്യാഭ്യാസ ധനസഹായ വിതരണവും കലാ-കായിക സേവന മേഖലയിലെ പ്രതിഭകളെ ആദരിക്കലും നടന്നു.

കേരള ഹൈക്കോടതി ജസ്റ്റീസ് അനു ശിവരാമന്‍ അവാര്‍ഡ് വിതരണം ചെയ്തു. കലാ-കായിക പ്രതിഭകളെ സിനിമാതാരം വിനയ് ഫോര്‍ട്ട് ആദരിച്ചു. വിദ്യാഭ്യാസ ധനസഹായ വിതരണം ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് നിര്‍വഹിച്ചു. ഫാ. റാഫി പരിയാരത്തുശേരി, രാജം ടീച്ചര്‍, മുഹമ്മദ് ബഷീര്‍, കെ. സുരേഷ്, എ.പി റഷീദ്, ചന്ദ്രബാബു മാസ്റ്റര്‍, ആര്‍.സി അരുണ്‍കുമാര്‍, ടി.പി പ്രവീണ്‍കുമാര്‍ എന്നവര്‍ പ്രസംഗിച്ചു. വി.എം. ധനീഷ് നന്ദി പ്രകാശിപ്പിച്ചു.

ജോയിച്ചന്‍ പുതുക്കുളം

philipedattu_pic2 philipedattu_pic3 philipedattu_pic4 philipedattu_pic5 philipedattu_pic6 philipedattu_pic7

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News