വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തുന്ന പ്രചരണങ്ങള്‍ക്ക് വിലക്കിടാന്‍ ട്വിറ്ററിനെ വാങ്ങാനൊരുങ്ങി മുന്‍ സി.ഐ.എ ഏജന്റായ വലേറ പാം വില്‍സണ്‍. ട്രംപിന്റെ മോശം ട്വീറ്റുകളെ തടയാനായി ട്വിറ്റര്‍ വാങ്ങാനൊരുങ്ങുന്നത്. #BuyTwitter #BanTrump എന്ന പേരിലുള്ള കാംപെയ്നിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴി പണം സ്വരുപിച്ച് ട്വിറ്റര്‍ വാങ്ങാനാണ് വില്‍സണിന്റെ പദ്ധതി. ഏകദേശം 1190 പേരാണ് കാംപെയ്ന് തുടങ്ങിയ ശേഷം ഇതിന്റെ ഭാഗമായത്. 1 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാനാണ് നീക്കം. 39,269 ഡോളര്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്.
പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ട്രംപ് ഉന്നയിക്കുന്നത്. ട്വിറ്ററിലെ ട്രംപിന്റെ പ്രവര്‍ത്തികള്‍ വളരെ ഭീകരമാണ്. ഇതിന് അറുതി വരുത്താനുള്ള സമയമാണിതെന്ന് വലേറ ട്വിറ്റ് ചെയ്തു. ഇത്തരത്തില്‍ ശേഖരിക്കുന്ന പണമുപയോഗിച്ച് ട്വിറ്ററില്‍ തങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നാണ് വലേറ അറിയിച്ചിരിക്കുന്നത്. ഇത് എത്രത്തോളം പ്രാവര്‍ത്തികമാവുമെന്ന് പിന്നീട് അറിയാം. എന്നാല്‍ വില്‍സണിന്റെ ട്വീറ്റിന് ഇതുവരെയും ട്വിറ്റര്‍ മറുപടി നല്‍കിയില്ല.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news