ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ്; പഞ്ചാബ്, ഹരിയാന ഡല്‍ഹി എന്നിവിടങ്ങളില്‍ അനുയായികളുടെ അഴിഞ്ഞാട്ടം തുടരുന്നു

2-2ന്യൂഡൽഹി: ബലാത്സംഗ കേസിൽ ആൾദൈവം ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച സി.ബി.ഐ കോടതി വിധിച്ചതിനെ തുടർന്നുണ്ടായ അനുയായികളുടെ അഴിഞ്ഞാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. അക്രമങ്ങളിലേർപ്പെട്ട 552 പേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലും രാജസ്ഥാനിലുമായി പത്തുപേരെയും പിടികൂടിയിട്ടുണ്ട്. ശനിയാഴ്ച ഹരിയാന പൊലീസ് നടത്തിയ റെയ്ഡിൽ അക്രമികളുടെ വാഹനങ്ങളിൽനിന്ന് എ.കെ 47, രണ്ട് റൈഫിൾ, അഞ്ച് പിസ്റ്റളുകൾ തുടങ്ങിയവ പിടിച്ചെടുത്തു. രാജ്യദ്രോഹക്കുറ്റമടക്കം എട്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു.

സുരക്ഷാ ഭീഷണിയെത്തുടർന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന തിങ്കളാഴ്ച ഗുർമീതിനെ സി.ബി.ഐ പഞ്ച്കുള കോടതിയിൽ ഹാജരാക്കില്ലെന്നും ഹരിയാന ഡി.ജി.പി ബി.എ. സന്ധു പറഞ്ഞു. ഹരിയാനയിൽ മിക്ക ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്. ഡൽഹിയിലും പഞ്ചാബിലും സ്ഥിതി പരിധിവരെ നിയന്ത്രണ വിധേയമാണ്. സി.ബി.ഐ കോടതി സ്ഥിതിചെയ്യുന്ന പഞ്ച്കുളയും ദേര സച്ചാ സൗദയുടെ ആസ്ഥാനമായ സിർസയും പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ശനിയാഴ്ചയും നൂറിലധികം ട്രെയിൻ സർവിസുകൾ റെയിൽവേ റദ്ദ് ചെയ്തു. ഡൽഹി- ലാഹോർ ബസ് സർവിസും നിർത്തിവെച്ചു. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള അന്തർ സംസ്ഥാന ബസ് സർവിസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

അക്രമങ്ങളിൽ നശിപ്പിച്ച സ്വത്തുക്കളുടെ കണക്ക് എടുത്ത് ഗുർമീതിന്റെ സ്വത്ത് കണ്ടെത്തി നഷ്ട പരിഹാരം ഇൗടാക്കാൻ ഹരിയാന- പഞ്ചാബ് ഹൈകോടതി ഉത്തരവിട്ടു. 15കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് സി.ബി.െഎ കോടതി വിധിച്ചത്. ഇതേത്തുടർന്ന് ഗുർമീതിന്റെ ആയിരക്കണക്കിന് അനുയായികൾ അഞ്ചോളം സംസ്ഥാനങ്ങളിൽ അക്രമം അഴിച്ചുവിട്ടു. കോടതിവിധി വരുന്നതിന് ദിവസങ്ങൾക്ക് മുമ്പുതന്നെ സി.ബി.ഐ കോടതി സ്ഥിതിചെയ്യുന്ന പ്രദേശത്ത് തമ്പടിച്ചവരാണ് അക്രമം തുടങ്ങിയത്. കോടതി വിധി മുൻനിർത്തി 15,000 അർധസൈനികരെ ഹരിയാനയിൽ സർക്കാർ വിന്യസിച്ചിരുന്നു. എന്നാൽ, കോടതിക്ക് സമീപം തമ്പടിച്ചവരെ നീക്കം ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കാൻ തയാറായിരുന്നില്ല. വിധി വന്നതിനു പിന്നാലെ കോടതിക്ക് സമീപമുണ്ടായിരുന്ന ടി.വി ചാനലുകളുടെ ഒ.ബി വാനുകൾ അക്രമികൾ കത്തിച്ചു. ട്രെയിനും സർക്കാർ കെട്ടിടങ്ങളും അഗ്നിക്കിരയാക്കി.

Ram-Rahim-violence-1_AP

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment