മോഹന്‍‌ലാലിന്റെ കൂടെ അഭിനയിച്ച ത്രില്ലില്‍ അപ്പാനി രവി

Appani-Ravi-of-Angamali-diaries-to-play-a-prominent-role-in-Lal-Jose-–-Mohanlal-movie-696x385മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറിസ്’. ചിത്രത്തിലെ ഏവരുടേയും മനം കവര്‍ന്ന താരമായിരുന്നു വില്ലന്‍ വേഷത്തിലെത്തിയ ശരത് കുമാറിന്റെ അപ്പാനി രവിയെന്ന കഥാപാത്രം. യഥാര്‍ത്ഥ പേര് ശരത്കുമാര്‍ എന്നാണെങ്കിലും അപ്പാനിയെന്ന പേരിലാണ് തിരിച്ചറിയാന്‍ എളുപ്പം. ആളുകള്‍ സിനിമയിലെ ഈ പേര് വിളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അപ്പാനി പറഞ്ഞു. ലാല്‍ ജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് അപ്പാനി രവിക്ക്. ജിമിക്കി കമ്മല്‍ എന്ന പാട്ട് ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.

മോഹന്‍ലാലിനെ കാണാന്‍ ആദ്യമായി പോകുമ്പോള്‍ രണ്ട് തവണ കുളിച്ചെന്ന് അപ്പാനി പറയുന്നു. ലാലേട്ടന്റെ കടുത്ത ആരാധകന്‍ കൂടിയാണ് താനെന്നും അപ്പാനി പറഞ്ഞു.

appani-ravi-sarath-kumar-mohanlal-velipadinte-pusthakam-movieഅപ്പാനിയുടെ വാക്കുകള്‍:

ഞാന്‍ ലാലേട്ടന്റെ കടുത്ത ആരാധകനാണ്. ജീവിതത്തില്‍ എന്നെങ്കിലും കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയോടൊപ്പം മുഴുനീള വേഷം ചെയ്തത് സ്വപ്നം പോലെ തോന്നുന്നു. അദ്ദേഹം സെറ്റില്‍ എത്തിയ ആദ്യ ദിവസം ഞാന്‍ അവിടെ ഇല്ലായിരുന്നു. ലാല്‍ജോസ് സാറിനോട് ലാലേട്ടന് അപ്പാനി രവി അല്ലേ കൂടെ അഭിനയിക്കുന്നത്, അവന്‍ എവിടെ എന്ന് തിരക്കിയെന്ന് സാര്‍ പറഞ്ഞു. അതൊക്കെ കേട്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്റെ തലേദിവസം ഭയങ്കര ടെന്‍ഷനായിരുന്നു. അദ്ദേഹത്തിനെ കാണുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം കുളിച്ചു. അത് എന്തിനാണെന്ന് എനിക്കറിയില്ല. നരസിംഹത്തിലെ ‘നിങ്ങളെയും ഗുരുവായൂരപ്പനെയുമൊക്കെ കൂടുതല്‍ തവണ എന്തിനാ കാണുന്നത്, ആദ്യം കാണുമ്പോള്‍ തന്നെ മനസിലങ്ങ് കയറുകയല്ലേ?’ എന്ന ഡയലോഗാണ് എനിക്ക് ഓര്‍മ്മവന്നത്. അത്തരം ഒരു പ്രത്യേക ആരാധനയാണ് ലാലേട്ടനോട്. ഭാഗ്യത്തിന് അദ്ദേഹത്തിനോടൊപ്പമുള്ള ഡയലോഗ് ആദ്യ ഷോട്ടില്‍ തന്നെ ശരിയായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment