Flash News

നിരോധനം മറികടന്ന് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി; ജപ്പാന് മുകളിലൂടെ സഞ്ചരിച്ച് കടലില്‍ പതിച്ചു

August 29, 2017

NORTH-KOREAഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. കടലില്‍ പതിക്കുന്നതിന് മുമ്പ് മിസൈല്‍ വടക്കന്‍ ജപ്പാന് മുകളിലൂടെ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ മിസൈല്‍ അപ്രതീക്ഷിതമായൊരു ഭീഷണിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും അത് ജപ്പാനെ ലക്ഷ്യമാക്കുന്നത് വളരെ അപൂര്‍വമാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍നിന്നായിരുന്നു വിക്ഷേപണം. കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ ഭീഷണികള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും കാത്തുനില്‍ക്കാതെ ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ നിരോധനം മറികടന്നാണ് ഉത്തരകൊറിയ പ്രകോപനം തുടരുന്നത്. മൂന്ന് ഹ്രസ്വദൂര മിസൈലുകളാണ് ശനിയാഴ്ച ഉത്തരകൊറിയ പരീക്ഷിച്ചത്. ദക്ഷിണകൊറിയയും, യുഎസും ചേര്‍ന്നുള്ള സൈനികാഭ്യാസം ദക്ഷിണെകാറിയയില്‍ നടക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പ്രകോപനം. രണ്ടു മിസൈലുകളുകള്‍ 155 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കടലില്‍ പതിച്ചെന്ന് യുഎസ് വ്യക്തമാക്കി. എന്നാല്‍ ഒരു മിസൈല്‍ ഉത്തരകൊറിയ തൊടുത്ത ഉടന്‍ തന്നെ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം യുഎസിനോ, യുഎസ് അധീനതയിലുള്ള ഗ്വാം ദ്വീപിനോ ഭീക്ഷണിയല്ലെന്നും യുഎസ് പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top