Flash News

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തുടക്കമായി ; നാളെ അറഫ സംഗമം

August 30, 2017

hajjമക്ക: ഹജ്ജിന് തുടക്കമായി. വ്യാഴാഴ്ച അറഫയിൽ സംഗമിക്കാനുള്ള തയ്യാറെടുപ്പിലാണ് 20 ലക്ഷത്തിലധികം തീർഥാടകർ. ചൊവ്വാഴ്ച രാത്രി മുതൽ ഹജ്ജിന്റെ ലളിതവസ്ത്രമണിഞ്ഞ്, ലബ്ബൈക്ക ചൊല്ലി, കർമഭൂമിയായ മിനാ താഴ്വരയിലേക്ക് എത്തുകയായിരുന്നു. മലയാളികളുൾപ്പെടെ ഇന്ത്യൻ ഹാജിമാർ രാത്രി എട്ടുമണിയോടെയാണ് നീങ്ങിത്തുടങ്ങിയത്.

ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമം വ്യാഴാഴ്ചയാണ്. ചരിത്രമുറങ്ങുന്ന ജബലുർറഹ്മയുടെ താഴ്വാരം അല്ലാഹുവിന്റെ വിരുന്നുകാരുടെ മിഴിനീരിൽ കുതിർന്ന പ്രാർഥനകൾക്ക് കാതോർക്കുകയാണ്. അറഫ കഴിഞ്ഞ് ഒരു രാത്രി മുസ്ദലിഫയിൽ ചെലവഴിച്ച്, വീണ്ടും നാലു ദിവസം മിനായിലെ തമ്പുകളിൽ താമസിച്ചാണ് ഹാജിമാർ മറ്റു കർമങ്ങൾ പൂർത്തിയാക്കുക.

ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ നാലു ലക്ഷത്തിലേറെ വിദേശ ഹാജിമാർ അധികമുണ്ട് എന്ന് സൗദി പാസ്പോർട്ട് വിഭാഗം മേധാവി വ്യക്തമാക്കിയിരുന്നു. 9,30,000 പുരുഷന്മാരും 8,04,000 വനിതകളുമാണ് വിദേശ രാജ്യങ്ങളിൽനിന്ന് ബുധനാഴ്ച ഉച്ചവരെ ഹജ്ജിന് എത്തിയത്. ഇന്ത്യൻ ഹജ്ജ് സൗഹൃദസംഘത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും ബി.ജെ.പി വക്താവ് സയ്യിദ് മുസഫർ ഇസ്ലാമും മക്കയിലെത്തിയിട്ടുണ്ട്.

മക്കയില്‍ ചൂടിനു ശമനം വന്നിട്ടില്ല. മിനാ തമ്പുകള്‍ക്കിടയില്‍ ചൂടിന് ശമനം പകരാന്‍ ശീതജലം സ്‌പ്രേ ചെയ്യുന്ന 960 ഫാനുകള്‍ ഘടിപ്പിച്ചു. അറഫ മുതല്‍ മുസ്ദലിഫ വരെ ഇത്തരത്തിലുള്ള 2545 ഫാനുകള്‍ വേറെയും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും തിങ്കളാഴ്ച വൈകിട്ടുതന്നെ തീര്‍ഥാടകരെ മിനായിലത്തെിച്ചു തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതിനകം 1,36,000 ഹാജിമാര്‍ക്ക് മിനായില്‍ എത്താനാവുന്ന ക്രമീകരണമാണ് ഇന്ത്യന്‍ മിഷന്‍ ചെയ്തിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top