ജോര്‍ജ് മര്‍ഗോസ് നാസ്സാ കൗണ്ടി സൗത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ ആശാ കേന്ദ്രം

New New - Advt1ന്യൂയോര്‍ക്ക്: നാസ്സാ കൗണ്ടിയുടെ എക്‌സികുട്ടീവ് ആയി മത്സരിക്കുന്ന ജോര്‍ജ് മര്‍ഗോസ് സൗത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ ആശാകേന്ദ്രമായിക്കൊണ്ടിരിക്കുന്നു. കാരണം അമേരിക്കന്‍ മലയാളി സമൂഹത്തിനു ന്യൂയോര്‍ക്ക് നാസ കൗണ്ടിയില്‍ ലഭിക്കുന്ന അംഗീകാരത്തിനും, പദവികള്‍ക്കും, ആദരവുകള്‍ക്കും പിന്നില്‍ ജോര്‍ജ് മാര്‍ഗോസിന്റെ സാന്നിധ്യമുണ്ട്.

മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഇടങ്ങളിലേക്ക് കടന്നുവരുന്നതിന്റെ പല സൂചനകളും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയും. നാസ്സാ കൗണ്ടിയില്‍ ഏതാണ്ട് നാല്‍പ്പതു ശതമാനം ന്യുനപക്ഷ വോട്ടുകള്‍ ഉണ്ട്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ആ വോട്ടുകള്‍ വളരെ നിര്‍ണായകമാണ്. ഈ വോട്ടുകള്‍ തനിക്കു അനുകൂലമാക്കുന്നതിനു മലയാളി സമൂഹത്തിന്റെ വോട്ടുകള്‍ അദ്ദേഹത്തിന് ലഭിക്കണം, അതിനു മലയാളികള്‍ ഒരു മനസോടെ പ്രവര്‍ത്തിക്കണം.

വളരെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടു കൂടിയാണ് ജോര്‍ജ് മര്‍ഗോസ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. പൂര്‍ണ്ണമായും അഴിമതി ഇല്ലാതാക്കുക, ലോവര്‍ പ്രോപ്പര്‍ട്ടി ടാക്‌സസ്, കമ്മ്യുണിറ്റിയെ ശക്തിപ്പെടുത്തുക, വെള്ളവും പരിസ്ഥിതിയും സംരക്ഷിക്കുക തുടങ്ങി നാല് പ്രധാന അജണ്ടകളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. മലയാളി സമൂഹവുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ള ജോര്‍ജ് മര്‍ഗോസ് സൗത്ത് ഇന്ത്യന്‍ സമൂഹവുമായി പൊതുവെ മികച്ച സൗഹൃദം ഉള്ള വ്യക്തിത്വം കൂടി ആണ്. മലയാളി സമൂഹത്തിനു കൗണ്ടി ഗവണ്‍മെന്റ് തലത്തില്‍ ഇതൊരു പുതിയ മാനം തന്നെ നല്കാന്‍ ഇതുമൂലം സാധിക്കും.

അമേരിക്കന്‍ മലയാളി സമൂഹം കുറച്ചുകാലമായി ഉയര്‍ത്തുന്ന ഒരു പ്രധാന ഇഷ്യു ആണ് മലയാളികളുടെ അമേരിക്കന്‍ രാഷ്ട്രീയ പ്രവേശം. ഗവണ്‍മെന്റില്‍ ന്യുനപക്ഷത്തിന്റെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും കണക്കിലെടുത്തു ജോര്‍ജ് മാര്‍ഗോസ് ധാരാളം പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതുമൂലം ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് പല മേഖലയിലും നേട്ടം ഉണ്ടായിട്ടുണ്ട്. നാസു കൗണ്ടിയില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ അവര്‍ക്ക് പരിഹാരം കാണുവാന്‍ ജോര്‍ജ് മാര്‌കോസിന് സാധിച്ചിട്ടുണ്ട്. അസാമാന്യ ഭരണ വൈഭവമുള്ള വ്യക്തിയാണ് അദ്ദേഹം എന്നത് സംശയമന്യേ തെളിയിക്കപ്പെട്ട വസ്തുതയാണ്. ന്യുന പക്ഷത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് അദ്ദേഹം അനുഷ്ടിച്ച പ്രവര്‍ത്തനങ്ങള്‍ വളരെ ശഌഘനീയമാണ്.

അതുപോലെ തന്നെ അമേരിക്കന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായര്‍ക്ക് അദ്ദേഹം സ്വീകരണം നല്‍കുകയുണ്ടായി. അമേരിക്കന്‍ ക്രിക്കറ്റ് ടീമില്‍ ആദ്യമായാണ് ഒരു മലയാളി അംഗമാകുന്നത്. മലയാളി ആയ ഒരു ക്രിക്കറ്റ് പ്ലെയര്‍ക്കു അമേരിക്കന്‍ ക്രിക്കറ്റ് ടീമില്‍ അംഗത്വം ലഭിച്ചത് മലയാളികള്‍ക്കാകെ സന്തോഷം നല്‍കി. ഒരു കൗണ്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തു നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോള്‍ മലയാളി എന്ന ചെറു സമൂഹം അംഗീകരിക്കപ്പെടുന്നതായും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും അതു ഭാവിയില്‍ ഗുണം ചെയ്യുകയും ചെയ്യും.

ഗവണ്മെന്റ് തലങ്ങളില്‍ മലയാളി സാന്നിദ്ധ്യം നമ്മുടെ സമുഹത്തിന്റെ കാലങ്ങള്‍ ആയ ആഗ്രഹമാണ്. അതു സാധിക്കുവാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കണം. ജോര്‍ജ് മാര്‍ഗോസിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു രൂപ രേഖയാണിത്. തുടര്‍ന്നും മലയാളി സമൂഹത്തിനു നിരവധി അംഗീകാരങ്ങള്‍, സുരക്ഷിതമൊക്കെ ലഭിക്കേണ്ടതുണ്ട്. അതിനു ജോര്‍ജ് മര്‍ഗോസ് വിജയിക്കണം. മലയാളി സമൂഹം ഒരു മനസോടെ ഒപ്പം നില്‍ക്കണം. പ്രൈമറി ഇലെക്ഷന്‍ ഉപേക്ഷയായി വിചാരിക്കാതെ അതിന്റെതായ പ്രാധാന്യത്തോടു കൂടി, ഈ വരുന്ന സെപ്റ്റംബര്‍ 12ാം തീയതി നടക്കുന്ന െ്രെപമറി ഇലെക്ഷനില്‍ ഡെമോക്രറ്റായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവരും കടന്നു വന്നു ജോര്‍ജ് മരഗോസിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പിന്തുണയും വോളന്ററി പ്രവര്‍ത്തനവുമായി ഒരു മലയാളി മുന്നണി തന്നെ അദ്ദേഹത്തോടോപ്പും പ്രവര്‍ത്തിക്കുന്നുണ്ട് അതില്‍ മാത്യു ജോഷ്വ, സക്കറിയ മത്തായി, ഡോണ്‍ തോമസ്, ജൈസ് ജോസഫ്, സിബു ജേക്കബ്, മാത്യുക്കുട്ടി ഈശോ, ഷാജി വര്ഗീസ്. ഇതോടൊപ്പം അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രധാനപ്പെട്ട നിരവധി വ്യക്തികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.

New New - Advt

Print Friendly, PDF & Email

Leave a Comment