വിശുദ്ധിയുടെ പുണ്യം തേടിയെത്തിയ ഹാജിമാര്‍ അറഫയെ വിശ്വാസക്കടലാക്കി

43BC5A7B00000578-4839462-image-a-51_1504172917385വിശുദ്ധിയുടെ പുണ്യം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരേ വികാരത്തോടെ, ഒരേ വേഷത്തോടെ, ഒരേ മന്ത്രമുരുവിട്ട് അറഫയില്‍ ഒത്തുചേര്‍ന്നു. അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി 164 രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷത്തോളം തീർഥാടകർ അറഫയിലെ മഹാസംഗമത്തിൽ ഭാഗഭാക്കായതോടെ ഇൗ വർഷത്തെ ഹജ്ജിന്റെ സുപ്രധാന ഘട്ടത്തിന്റെ അരങ്ങൊഴിഞ്ഞു. മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിച്ച്‌ പാപമോചനത്തിനായി ലക്ഷങ്ങള്‍ അറഫ പര്‍വതത്തിലും പരിസരത്തുമായി ഒരുദിനം മുഴുവന്‍ പ്രാര്‍ഥിച്ചു.

1400 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മുഹമ്മദ്‌ നബി വിടവാങ്ങല്‍ പ്രസംഗം നടത്തിയ അതേ പര്‍വതത്തിലെ പ്രാര്‍ഥനാ നിരതമായ നിമിഷങ്ങള്‍ ജീവിത പുണ്യമായാണ്‌ വിശ്വാസികള്‍ കരുതുന്നത്‌.

‘അല്ലാഹുവേ നിന്റെ വിളികേട്ട് ഞങ്ങളിതാ വന്നിരിക്കുന്നു’ എന്ന തൽബിയത്ത് മന്ത്രമുരുവിട്ട് മിനായിലെ തമ്പുകളിൽനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങൾ അറഫയിലെ പൊരിവെയിലിൽ ശുഭ്രസാഗരം തീർത്തു. ചുണ്ടിലും മനസ്സിലും പ്രാർഥനമന്ത്രങ്ങൾ ആവർത്തിച്ചുരുക്കഴിച്ച് അവർ ആത്മനിർവൃതികൊണ്ടു. ചുടുകണ്ണീരിൽ മനസ്സിലെ പാപക്കറകൾ കഴുകിയെടുത്തു. തീർഥാടകർ കാത്തു കാത്തിരുന്ന നിമിഷങ്ങളായിരുന്നു അത്. അറഫയുടെ മണ്ണിൽനിന്നപ്പോൾ കൊടുംവെയിൽ വീണ് ശരീരം ഉരുകിയൊലിച്ചത് അവരറിഞ്ഞില്ല. മിഴിനീരൊഴുകിപ്പരന്നതും അവരറിഞ്ഞില്ല. മക്കയില്‍ ഹറം പള്ളിയിലെ വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ (ആവരണം) അണിയിക്കുന്ന ചടങ്ങും ഭക്‌തിപൂര്‍വം നടന്നു. അറഫാ സംഗമത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ലോകമെമ്പാടും മുസ്‌ലിംകള്‍ ഇന്നലെ വ്രതമനുഷ്‌ഠിച്ച്‌ പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കുചേര്‍ന്നു.

ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പങ്കെടുക്കാന്‍ ബുധനാഴ്ച രാത്രിയോടെ ഹാജിമാർ മിനായിൽനിന്ന് പുറപ്പെട്ടിരുന്നു. വ്യാഴാഴ്ച ഉച്ചയായപ്പോഴേക്കും കിലോമീറ്ററുകൾ ചുറ്റളവിൽ അറഫ പാൽക്കടലായി. മസ്ജിദു നമിറയിൽ പകൽ നമസ്കാരങ്ങൾ ഒന്നിച്ചു നിർവഹിച്ച ശേഷം നടന്ന അറഫ പ്രഭാഷണം സൗദി ഉന്നത പണ്ഡിതസഭാംഗം ശൈഖ് സഅദ് അശ്ശത്ത്രി നിർവഹിച്ചു. അസ്തമയത്തോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് തിരിച്ചു. മഗ്രിബ് നമസ്കാരവും രാപ്പാർക്കലും കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചയോടെ വീണ്ടും മിനായിലേക്കെത്തി. കഅ്ബാ പ്രദക്ഷിണം, സഫാ-മർവ കുന്നുകൾക്കിടയിലെ നടത്തം, മുടിയെടുക്കൽ, ബലിയറുക്കൽ, പിശാചിനെ കല്ലെറിയൽ തുടങ്ങിയ കർമങ്ങളാണ് ഇന്ന് നടക്കുക. ഇനിയുള്ള മൂന്നു ദിവസവും മിനായിൽ രാപ്പാർത്ത് കല്ലെറിയൽ കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ സ്വദേശങ്ങളിലേക്ക് മടങ്ങും.

43BC3BE800000578-4839462-image-a-48_1504172914442 43BC3CA400000578-4839462-image-a-59_1504172934859 43BC3E8000000578-4839462-image-a-66_1504172948939 43BC3ED400000578-4839462-image-a-73_1504172971621 43BC5A8E00000578-4839462-image-a-61_1504172940140 43BC86E000000578-4839462-image-a-70_1504172958429 43BC674A00000578-4839462-image-a-72_1504172964467 43BC862E00000578-4839462-image-a-64_1504172947134 43BCADD600000578-4839462-image-a-52_1504172925473 43BCE1B800000578-4839462-image-a-57_1504172930470 43BCEC3B00000578-4839462-image-a-55_1504172927350 43BEB3D600000578-4839462-image-a-3_1504182552748 43BEE7C900000578-4839462-image-a-5_1504182554732 43BEF7CD00000578-4839462-image-a-2_1504182550502 43BF153900000578-4839462-image-a-8_1504182557363 arafat

Print Friendly, PDF & Email

Leave a Comment