Flash News

അമേരിക്കയും പാക്കിസ്ഥാനും സം‌യുക്തമായി ഭീകര വേട്ട ആരംഭിക്കുന്നു

September 1, 2017 , .

trumpവാഷിംഗ്ടണ്‍: പാക്കിസ്ഥാനുമായി സഹകരിച്ച് ഭീകരരെ വേട്ട നടത്താനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ ഡിഫന്‍സ് സെക്രട്ടറി ജിം മാറ്റിസാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാന്‍ മേഖലകളില്‍ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്റെ സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് സംരക്ഷണവും താവളവും ഒരുക്കുന്നുണ്ടെങ്കില്‍ അത് ഉടനടി അവസാനിപ്പിക്കണം. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പട്ടാളക്കാരെ കൊലപ്പെടുത്താന്‍ ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ സഹായം നല്‍കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്, ഇത്തരത്തില്‍ പാക്കിസ്ഥാന്‍ നടപടി തുടരുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്ക ശക്തമായി പ്രതികരിക്കും മാറ്റിസ് വ്യക്തമാക്കി.

കിഴക്കനേഷ്യയിലെ തങ്ങളുടെ പുതിയ പദ്ധതികളുടെ ഭാഗമായിട്ടാണ് പാക്കിസ്ഥാനുമായി ഇത്തരത്തിലൊരു സഹകരണത്തിന് മുതിരുന്നത്. ഹഖാനി ഭീകര ഗ്രൂപ്പുകളും താലിബാനടക്കമുള്ള ഭീകരവാദികളും പാക്കിസ്ഥാനില്‍ താവളമുറപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരവേട്ട നടത്തുന്നതിനായി അമേരിക്കന്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പാക്കിസ്ഥാന് 225 മില്ല്യന്‍ ഡോളറിന്റെ ധന സഹായം ഉറപ്പ് നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top