Flash News

ലിഡിയ കൊടുങ്കാറ്റ് മെക്സിക്കോയില്‍ നാശനഷ്ടങ്ങള്‍ വിതച്ചു; ഒരു കുട്ടിയടക്കം നാല് പേരി മരിച്ചതായി അനൗദ്യോഗിക കണക്ക്

September 2, 2017

Waves brought by Tropical Storm Lidia move toward the shore following its passing in Los Cabos, Mexico, August 31, 2017. REUTERS/Fernando Castillo - RC16831952A0

മെക്സിക്കോയിലെ ബജാ കാലിഫോർണിയയിൽ ആഞ്ഞടിച്ച ലിഡിയ കൊടുങ്കാറ്റിൽ ഒരു കുട്ടിയടക്കം നാല് പേര്‍ മരിച്ചു. പേമാരിയിൽ നഗരം വെള്ളത്തിനടിയിലായി. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ കോർഡിനേറ്റർ ലൂയിസ് ഫിലിപ്പി പറഞ്ഞു.

ഷോക്കേറ്റാണ് രണ്ട് പേര്‍ മരിച്ചത്. ഒഴുക്കുള്ള നദി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചത്.

പ്യൂർട്ടോ കോർട്ടസിന്‍റെ കിഴക്കൻ ഭാഗത്തേക്ക് കാറ്റു നീങ്ങുന്നതായി ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് 15 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന കാറ്റിന്‍റെ പരമാവധി വേഗം 110 കിലോമീറ്ററാണ്.

storm

അതേസമയം യു.എസിലെ ടെക്‌സസ്, ലൂയിസിയാന സംസ്ഥാനങ്ങളെ പ്രളയത്തില്‍ മുക്കിയ ഹാര്‍വി ചുഴലിക്കാറ്റ് ഇരുസംസ്ഥാനങ്ങള്‍ക്കും ഉണ്ടാക്കിയത് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ്. ടെക്‌സസില്‍ മാത്രം 7500 കോടി ഡോളറിന്റെ നഷ്ടമാണ് എന്‍കി റിസര്‍ച്ച് എന്ന സ്ഥാപനം കണക്കാകുന്നത്. ഔദ്യോഗിക വിലയിരുത്തല്‍ ഉണ്ടായിട്ടില്ല.

പ്രളയം രൂക്ഷമായി ബാധിച്ച ഹൂസ്റ്റണില്‍ വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ക്രോസ്ബിയിലെ പൊട്ടിത്തെറിയുണ്ടായ രാസവസ്തു നിര്‍മാണശാല ആശങ്ക പടര്‍ത്തുന്നുണ്ട്. ഹൂസ്റ്റണിലെ ഒരുലക്ഷത്തോളം വീടുകളെ വെള്ളപ്പൊക്കം ബാധിച്ചു. ചിലയിടങ്ങളില്‍ എട്ടടിയോളം വെള്ളം കയറി. ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 38 പേര്‍ മരിച്ചതായാണ് വിവരം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെക്‌സസ് ഇന്ന് വീണ്ടും സന്ദര്‍ശിക്കും. ലൂയിസിയാനയിലും ഇദ്ദേഹം പോകും. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ടെക്‌സസില്‍ എത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top