Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

ഹ്യൂസ്റ്റണിലെ ഹാര്‍വി ചുഴലിക്കാറ്റും വെള്ളപ്പൊക്കവും; സഹായഹസ്തവുമായി ഫൊക്കാന

September 2, 2017 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

FOKANAഹാര്‍വി ചുഴലിക്കാറ്റിനും തുടര്‍ന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിനും ശേഷം തകര്‍ന്നുപോയ ഹൂസ്റ്റണ്‍ നഗരത്തിന് സഹായഹസ്തവുമായി ഫൊക്കാനയും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തിനും മലയാളി സമൂഹത്തിനും ഒരു സഹായമായി തീരുവാന്‍ എല്ലാ മലയാളി സംഘടനകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന്,എല്ലാ സംഘടനകളെയും ഒരു കുടക്കീഴില്‍ അണിനിരത്തി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണമെന്നും ഫൊക്കാന ആഗ്രഹം പ്രകടിപ്പിച്ചു . ഫൊക്കാന അതിന്റെ അംഗസംഘടനകളുമായി സഹകരിച്ചായിരിക്കും സഹായമെത്തിക്കുന്നതെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് അറിയിച്ചു.

പ്രകൃതി ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ദുരിതക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഫൊക്കന മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. എബ്രഹാം ഈപ്പന്റെ നേതൃത്വത്തില്‍ അന്‍പത് അംഗ സഹായക കമ്മറ്റി രൂപീകരിക്കുകയും ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള , റീജിണല്‍ വൈസ് പ്രസിഡന്റ് പൊന്നുപിള്ള എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു. വെള്ളപ്പൊക്കത്തിന് കുറവുണ്ടെങ്കിലും പല വീടുകളിലും ക്ലീനിങ്ങിനും, ഗവണ്മെന്റ് സഹായം ലഭിക്കുന്നതിനുമൊക്കെ ഇപ്പോഴും സഹായക കമ്മിറ്റി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇനിയാണ് ശരിക്കുമുള്ള സഹായം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടതെന്ന് ജി.കെ. പിള്ള അഭിപ്രായപെട്ടു.

ഫൊക്കാനയുടെ നേതൃത്വത്തില്‍ ഒരു ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാന്‍ തിരുമാനിച്ചു. അമേരിക്കയിലെയും കാനഡയിലെയും റീജണല്‍ പ്രസിഡന്റ്മാരുടെ നേതൃത്വത്തില്‍ അംഗസംഘടനകളുമായി സഹകരിച്ചായിരിക്കും ഫണ്ട് സമാഹരിക്കുക. ജി. കെ. പിള്ള ചെയര്‍മാനായുള്ള റിലീഫ് കമ്മിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഫൊക്കാന ശേഖരിക്കുന്ന ദുരിതാശ്വാസ ഫണ്ട്, റിലീഫ് ഫണ്ടിനും കൈമാറുന്നതായിരിക്കും. ഫൊക്കാനയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ താല്‍പര്യമുള്ളവര്‍ എത്ര ചെറിയ തുകകള്‍ ആയാലും സംഭാവന നല്‍കി ഇതില്‍ ഭാഗമാക്കാകണമെന്നു ഫൊക്കാന ആവശ്യപ്പെട്ടു. നൂറു കണക്കിന് മലയാളി കുടുംബങ്ങളാണ് പ്രളയത്തിനുശേഷമുള്ള ദുരിതമനുഭവിക്കുന്നത്. അനേക ആളുകളുടെ ഭവനങ്ങളും വാഹനങ്ങളും ഇപ്പോഴും വെള്ളത്തിനടയിലാണ്. ദുരന്തബാധിത പ്രദേശങ്ങളായ മിസോറി സിറ്റി, ഷുഗര്‍ലാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ഇന്ത്യന്‍/മലയാളി കുടുംബങ്ങളാണ് പ്രളയക്കെടുതികള്‍ അനുഭവിക്കുന്നത്. കാരുണ്യം വേണ്ടയിടത്ത് സഹായ ഹസ്തമാകുവാന്‍ നമുക്ക് കഴിയണം. ഇതിനു എല്ലാവരുടെയും സഹായസഹകരങ്ങള്‍ ആവശ്യമാണെന്ന് ഫൊക്കന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗിസ്, എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, അസോ. സെക്രട്ടറി ഡോ. മാത്യു വര്‍ഗിസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top