Flash News

ആലുവ സബ് ജയിലില്‍ ദിലീപിനെ കണ്ട കാവ്യ നിയന്ത്രണം വിട്ടു; ജയില്‍ ജീവിതത്തിന്റെ കരുത്തോടെ ദിലീപ്; നിര്‍‌വികാരയായി മീനാക്ഷി

September 3, 2017

kavya-meenakshi-nadhirshah.jpg.image.784.410ആലുവ: നടിയെ ആക്രമിച്ച കേസിലെ മാഡം ആരെന്ന ചോദ്യത്തിന് പള്‍സര്‍ സുനി ഉത്തരം നല്‍കിയത് ഈ കഴിഞ്ഞ ദിവസമാണ്. ഈ വെളിപ്പെടുത്തല്‍ ചെന്നെത്തിയത് നടി കാവ്യാ മാധവനിലേക്കാണ്. ഇതിന് പിന്നാലെ സുനിയും കാവ്യയും തമ്മില്‍ പരിചയം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളും പുറത്തുവന്നു. ഇതോടെ നടിയെ സംബന്ധിച്ചിടത്തോളം കടുത്ത സമ്മര്‍ദ്ദവുമായി.

ഭര്‍ത്താവിനെ ഏത് വിധേനയും കാണണം എന്ന ആഗ്രഹം അവര്‍ തുറന്നു പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്. ഇക്കാര്യം അച്ഛനെയും അറിയിച്ചതോടെ ഇന്നലെ കാവ്യ ആലുവ ജയിലില്‍ എത്തിയത്. എന്നാല്‍, തന്നെ കാണാന്‍ വരേണ്ടെന്നായിരുന്നു ദിലീപ് നേരത്തെ കാവ്യയോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ ജയില്‍ ജീവിതം നീളുമെന്ന് ഉറപ്പായതോടെയാണ് കാവ്യ ആലുവ ജയിലില്‍ എത്തിയത്.

ജയിലില്‍ എത്തിയ കാവ്യ മാധവന് ദിലീപിനെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു. 56 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കാവ്യ അവസാനമായി ഭര്‍ത്താവിനെ കണ്ടത്. വീട്ടില്‍ നിന്നും ചോദ്യം ചെയ്യലിനായി കൊണ്ടുപോയ ദിലീപിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ആയിരുന്നു.

ആലുവ ജയിലില്‍ കഴിയുന്ന താരത്തെ കാണാന്‍ കാവ്യ ആദ്യമായാണ് എത്തിയത്. മുമ്പ് അമ്മ വന്നപ്പോള്‍ സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു ദിലീപുമായുള്ള കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍, ഇത്തവണ കുറച്ചു കൂടി മുന്‍കരുതല്‍ ജയില്‍ അധികൃതര്‍ കൈക്കൊണ്ടു. കാവ്യക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയും മകളും എത്തുമ്പോള്‍ കാണാന്‍ വേണ്ടി ജയിലിലെ പ്രത്യേക ഇടം ഒരുക്കി.

ഇവിടെ വച്ചായിരുന്നു ദിലീപ് കാവ്യയെ കണ്ടത്. ദിലീപിനെ കണ്ട അവസരത്തില്‍ കാവ്യ പൊട്ടിക്കരഞ്ഞു. എന്നാല്‍ കാര്യമായ ഭാവവ്യത്യാസങ്ങളില്ലാതെയാണ് ദിലീപ് കാവ്യയെ അഭിമുഖീകരിച്ചതെന്നായിരുന്നു ജയില്‍ അധികൃതര്‍ നല്‍കിയ വിവരം. കാവ്യയുട അച്ഛന്‍ മാധവനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, ജയില്‍ അധികൃതരെ പോലും ഞെട്ടിച്ചത് മീനാക്ഷിയായിരുന്നു. അച്ഛനെ കണ്ടപ്പോഴും കാവ്യ വികാരനിര്‍ഭരമായി പ്രതികരിച്ചപ്പോഴും കാര്യമായ ഭാവമാറ്റങ്ങളില്ലാതെയാണ് മീനാക്ഷി പ്രതികരിച്ചത്. അച്ഛനോട് കാര്യങ്ങള്‍ തിരക്കിയും അച്ഛന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും മീനാക്ഷി കാര്യങ്ങള്‍ ലൈസായി കൈകാര്യം ചെയ്തു.

അതേസമയം മീനാക്ഷി അച്ഛനെ കാണുന്നത് ഇതാദ്യമായല്ലെന്ന വിവരവും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അച്ഛനെ കാണാന്‍ മീനാക്ഷി എത്തിയത്. മുമ്പ് മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ ജയിലില്‍ എത്തി മീനാക്ഷി അച്ഛനെ കണ്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കാവ്യ ദിലീപിനെ കാണാന്‍ എത്തുന്നത് ആദ്യമായാണ്. പള്‍സര്‍ സുനി കാവ്യയുടെ പേര് പറയുകയും ഇതിന് ആവശ്യമായ തെളിവുകള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാവ്യ ദിലീപിനെ കാണാന്‍ എത്തിയത് എന്നത് കേസിന് പുതിയ വഴിത്തിരിവുണ്ടാകുന്നുണ്ട്.

അതേസമയം കാവ്യയ്ക്ക് കാണാന്‍ അവസരം ഒരുക്കിയതില്‍ നാദിര്‍ഷായുടെ ഇടപെടലും നിര്‍ണായകമായെന്നാണ് അറിയുന്നത്. കാവ്യ ജയിലില്‍ വരേണ്ടെന്ന നിലപാടിലായിരുന്നു ദിലീപ്. ഈ നിലപാട് തിരുത്തുന്നതിനായാണ് കാവ്യ എത്തും മുമ്പ് ഉറ്റചങ്ങാതി കൂടിക്കാഴ്ച്ചക്ക് എത്തിയതും. നാദിര്‍ഷാ ജയിലില്‍ എത്തി കാര്യങ്ങള്‍ ബോധിപ്പിച്ച ശേഷമാണ് എങ്കില്‍ വന്നോട്ടെ എന്ന നിലപാടിലേക്ക് ദിലീപും എത്തിയത്. ഇതോടെയാണ് അപ്രതീക്ഷിതമായി കുടുംബം ആലുവ ജയിലില്‍ എത്തിയത്.

കാവ്യയും മീനാക്ഷിയും ജയിലില്‍ എത്തുന്നതിന് മുമ്പ് തന്നെ അങ്കമാലി കോടതി ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധത്തിനായി ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ അനുമതി നല്‍കിയെങ്കിലും പുറത്തിറങ്ങിയാല്‍ കുടുംബത്തെ കാണാന്‍ കഴിയമോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷം അച്ഛന് ശ്രാദ്ധം അര്‍പ്പിക്കാത്ത ദിലീപ് ഇത്തവണ അതിന് വേണ്ടി കോടതിയെ സമീപിച്ചതിന്റെ ഉദ്ദേശ്യവും സംശയമാണെന്ന വാദം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു കാവ്യയും മീനാക്ഷിയും ജയിലില്‍ എത്തിയതും. മാധ്യമങ്ങള്‍ പള്‍സര്‍ സുനി പറഞ്ഞ മാഡത്തെ കുറിച്ച് കാവ്യയോട് ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ നില്‍ക്കാതെ മടങ്ങുകയാണ് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top