Flash News

ഹാര്‍‌വി ദുരന്തം: സഹായഹസ്തവുമായി ഫോമാ

September 3, 2017 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

fomaa1ഹ്യൂസ്റ്റണ്‍: ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ഹാര്‍‌‌വി ചുഴലിക്കാറ്റ് സം‌ഹാരതാണ്ഡവമാടിയ ഹ്യൂസ്റ്റണ്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ ആധിയിലാണിന്ന്. വെള്ളം താഴുന്നതോടെ വീടുകള്‍ വൃത്തിയാക്കുന്നതിനും നാശനഷ്ടങ്ങള്‍ നികത്തുന്നതിനും പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിനുമായി സാമ്പത്തിക സഹായത്തിനോടൊപ്പം ശാരീരിക സഹായങ്ങള്‍ക്കും സന്നദ്ധ സേവകരുടെ സഹായവും ഇപ്പോള്‍ ആവശ്യമാണ്. ദുരന്തങ്ങള്‍ക്ക് ശേഷം സാമൂഹ്യവിരുദ്ധര്‍ കവര്‍ച്ചക്കിറങ്ങുന്നത് ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയുടെ ഇതര ഭാഗങ്ങളിലുള്ളവര്‍ക്ക് ദുരന്തമനുഭവിക്കുന്നവരെ സഹായിക്കണമെന്നുണ്ട്. പക്ഷെ, എങ്ങനെ എവിടെ എന്നറിയില്ല. ഇവിടെയാണ് ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് ) പോലുള്ള ദേശീയ സംഘടനകളുടെ പ്രസക്തി വരുന്നത്.

ആഗസ്റ്റ് 30 ബുധനാഴ്ച വൈകിട്ട് ഫോമ നടത്തിയ ടെലകോണ്‍‌ഫറന്‍സില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഒത്തുചേര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുകയും, ഹ്യൂസ്റ്റണിലെ ഫോമായുടെ അംഗ സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണുമായി ചേര്‍ന്ന് ഒരു കമാന്‍ഡിംഗ് സെന്റര്‍ സ്ഥാപിക്കുകയും ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ (അറ്റ്‌ലാന്റ) ആര്‍.വി.പി. റെജി ചെറിയാന്റെ നേതൃത്വത്തില്‍ സതേണ്‍ റീജിയന്റെ ആര്‍.വി.പി ഹരി നമ്പൂതിരി, നാഷണല്‍ കമ്മറ്റി മെമ്പര്‍മാരായ തോമസ് മാത്യൂ (ബാബു മുല്ലശേരി), ജെയ്‌സണ്‍ വേണാട്ട് തുടങ്ങിയവരുമായി സന്നദ്ധസേവകരുടെ കൂട്ടയ്മ രൂപികരിച്ചു വരുന്നു. ഇവരുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്. അതല്ല സാമ്പത്തിക സഹായം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവരാണെങ്കില്‍ www.fomaa.net/donate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അമേരിക്കന്‍ സ്വപ്നവുമായി ഈ സ്വപ്ന ഭൂമിയിലേക്ക് കുടിയേറിയ നമ്മുടെ ഒരോരുത്തരുടേയും കടമയാണ് അത്യാഹിതത്തില്‍ പെടുന്നവരെ സഹായിക്കുക എന്നത്. ഹാര്‍‌വി ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ഹ്യൂസ്റ്റണ്‍ ജനതയെ ഈ ദുരന്തത്തില്‍ നിന്നും കരകയറാന്‍ നമുക്ക് സഹായിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബെന്നി വാച്ചാച്ചിറ 847 322 1973, റെജി ചെറിയാന്‍ 404 425 4350, ഹരി നമ്പൂതിരി 956 243 1043.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top