Flash News

വധശിക്ഷ നടപ്പാക്കാനിരിക്കെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

August 5, 2013 , പി.പി. ചെറിയാന്‍

56410_-billy-slagleഒഹായോ: 1988-ല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു.

 

ബില്ലി സ്‌റ്റേഗ് എന്ന പ്രതിയുടെ വധശിക്ഷ ആഗസ്റ്റ് 5 ന് നടപ്പാക്കാനിരിക്കെയാണ് ആഗസ്റ്റ് 3-ന് പ്രതി ജയിലില്‍ തൂങ്ങി മരിച്ചത്.

 

പതിനെട്ടാം വയസ്സില്‍ അടുത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി കുട്ടികളുടെ കണ്‍മുന്നില്‍വെച്ച് വീട്ടുടമയെ കത്രികകൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 17 തവണ പ്രതി കുത്തിയതെന്നാണ് കോടതി രേഖകളില്‍.

 

ജൂലൈ 24 ന് ഗവര്‍ണ്ണര്‍ പ്രതിയുടെ മാപ്പപേക്ഷ തള്ളിയതോടെ ആഗസ്റ്റ് 5-ന് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രത്യേക സെല്ലില്‍ ഏകനായി കഴിയവെയാണ് പ്രതി സ്വയം തൂങ്ങി മരിച്ചത്.

 

പതിനെട്ടാം വയസ്സില്‍ തന്നെ പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് കോടതി രേഖകള്‍ വെളിപ്പെടുത്തുന്നു.

 

പ്രതി സെല്ലില്‍ തൂങ്ങി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top