ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആന ഇടഞ്ഞോടി ചെളിയില്‍ താഴ്ന്നു; രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Elephant-mud-881565ആലപ്പുഴ: തുറവൂരിൽ ഇടഞ്ഞോടിയ ആന ചെളിയിൽ താഴ്ന്നു. തുറവൂർ അനന്തൻകരി പാടത്താണ് ആനയെ ചെളിയിൽ താഴ്ന്നനിലയിൽ കണ്ടെത്തിയത്.

ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ആന ഇടഞ്ഞോടുകയായിരുന്നു. ഇതിനിടെ വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകർത്തിരുന്നു. ചെളിയിൽ താഴ്ന്ന ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഏതാനും ദിവസം മുമ്പ് കോട്ടയം കാരാപ്പുഴയില്‍ ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താപ്പാനയുടെ സഹായത്തോടെ ആനയെ ചെളിയില്‍ നിന്നും കയറ്റുകയും ചെയ്തു. വിശ്വനാഥന്‍ എന്ന ആനയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി വിരണ്ടോടി ചെളിയില്‍ പൂണ്ടത്. ആനയെ പാര്‍പ്പിച്ചിരുന്ന കാരാപ്പുഴ മാളിക പീഡികയില്‍ നിന്നും വിരണ്ടോടിയ ആന ഒരു കിലോമീറ്റോളം അപ്പുറത്തുള്ള പാറക്കുളത്തെ ചെളിക്കുഴിയില്‍ വീഴുകയായിരുന്നു. ചെളിയില്‍ താഴ്ന്നതോടെ ആന തിരികെ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വിനോദെന്ന് പേരുള്ള മറ്റൊരാനയെ കൊണ്ടുവന്ന് അഞ്ചോളം പാപ്പാന്‍മാര്‍ മണിക്കൂറുകളോളം ശ്രമിച്ചിട്ടാണ് ചെളിയില്‍ പൂണ്ട ആനയെ തിരികെ കയറ്റിയത്.

Print Friendly, PDF & Email

Related News

Leave a Comment