Flash News

ഗൗരി ലങ്കേഷ്: തീവ്രഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുള്ള സംഘ്‌പരിവാറിന്റെ ശത്രുക്കളുടെ ലിസ്റ്റിലെ മറ്റൊരു ഇര

September 5, 2017

gouriബെംഗളൂരു: ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ വിമര്‍ശനങ്ങളുടെ പേരില്‍ വെടിയുണ്ടക്കിരയായ പുരോഗമന ചിന്തകന്‍ എം.എം.കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഗൗരി ലങ്കേഷും വെടിയുണ്ടകള്‍ക്കിരയാകുന്നത്. സംഘപരിവാര്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷും. ചൊവ്വാഴ്ച ബെംഗളൂരുവിലെ വീട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പട്ട ഗൗരി ലങ്കേഷിന്റേത് കല്‍ബുര്‍ഗിയുടേതിന് സമാനമായ അന്ത്യമായി.

2015 ഓഗസ്റ്റ് 30നായിരുന്നു കല്‍ബുര്‍ഗിയെ വീട്ടില്‍ കയറി വെടിവെച്ചുകൊന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരായി ശക്തമായി പ്രതികരിച്ചിരുന്ന ഗൗരി ലങ്കേഷിനെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കല്‍ബുര്‍ഗി വധത്തില്‍ അന്വേണം ഊര്‍ജിതമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ ഈ നിസ്സംഗത നയിച്ചത് ഗൗരിയുടെ ജീവിതവും കവരുന്നതിലേക്കാണ്. കല്‍ബുര്‍ഗി വധക്കേസുമായി ബന്ധപ്പെട്ട് ഗൗരി ലങ്കേഷടക്കമുള്ള ചിന്തകരും സാഹിത്യകാരന്‍മാരും കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും തീവ്ര വലതുപക്ഷ സംഘടനകളുടെ നോട്ടപ്പുള്ളിയായിരുന്നു ഗൗരി ലങ്കേഷ്. വര്‍ഗ്ഗീയതയ്ക്കും അന്ധവിശ്വാസത്തിനുമെതിരായി ശബ്ദിച്ചതിന്റെ പേരില്‍ നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരും കൊല്ലപ്പെട്ടത് സമാനരീതിയില്‍ തന്നെയായിരുന്നു. ഇവരെല്ലാം സംഘപരിവാര്‍ വിമര്‍ശകരായിരുന്നു എന്നതും ശ്രദ്ധേയമാണ്. കല്‍ബുര്‍ഗിയുടേയും പന്‍സാരയുടേയും ദബോല്‍ക്കറുടേയും കൊലപാതം നടത്തിയത് ഒരേ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നെങ്കിലും പ്രതികളെ പിടികൂടനായിട്ടില്ല.

Writers and artists stage a protest against killing of Rationalist and scholar MM Kalburgi, at Town Hall in Bengaluru on Sunday. 	-KPN ### Writers and artists protest

2008ല്‍ രണ്ട് ബി.ജെ.പി എംപി പ്രഹ്ലാദ് ജോഷിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഗൗരി ലങ്കേഷ് ശ്രദ്ധിക്കപ്പെടുന്നത്. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ രണ്ടു മാനനഷ്ട കേസുകളില്‍ കര്‍ണാടകയിലെ ഹുബ്ബാളി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വലിയ നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു.

2005ല്‍ ആരംഭിച്ച ‘ഗൗരി ലങ്കേഷ് പത്രിക’ എന്ന തന്റെ കന്നഡ ടാബ്ലോയ്ഡിന്റെ എഡിറ്ററായിരുന്നു ഗൗരി. ലങ്കേഷ് പത്രിക ആരംഭിച്ച പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ആഴ്ച്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡില്‍ പരസ്യങ്ങള്‍ എടുത്തിരുന്നില്ല. 50 പേര്‍ ചേര്‍ന്നാണ് ‘ജിഎല്‍പി’ മുന്നോട്ട് കൊണ്ടുപോയ്‌ക്കൊണ്ടിരുന്നത്. തന്റെ രചനകളിലൂടെ വര്‍ഗീയ നിറഞ്ഞ രാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി നേരിട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വലതുപക്ഷത്തിനെതിരെയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയും ഗൗരി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു.

ജീവിതത്തിലും ജോലിയിലും ഓരോ നിമിഷവും സാമൂഹിക പ്രതിബദ്ധതയോടെ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു ഗൗരി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള അവരുടെ ട്വീറ്റ്. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കുറിച്ചുള്ള ആശങ്കയും നിരന്തരം വേട്ടയാടുന്നതിന്റെ വേദനയുമായിരുന്നു അവര്‍ അവസാന ട്വീറ്റില്‍ കുറിച്ചത്.

റോഹിങ്ക്യൻ അഭയാർഥികളെക്കുറിച്ച ആശങ്കയും നിരന്തരം വേട്ടയാടുന്നതിന്റെ വേദനയുമായിരുന്നു അവർ അവസാന ട്വീറ്റിൽ കുറിച്ചിട്ടത്. നിരവധി ഹിന്ദുക്കൾ റോഹിങ്ക്യൻ അഭയാർഥികളാൽ കൊല്ലപ്പെട്ടതായ വ്യാജ പോസ്റ്റുകളെ തുറന്നുകാട്ടുന്നതായിരുന്നു ട്വീറ്റ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top