Flash News

അച്ഛന് ബലിയിടാന്‍ ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങി

September 5, 2017

IMG_3176കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ആലുവ സബ് ജയിലിലായിരുന്ന ദിലീപ് 58 ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങി. അച്ഛന് ബലിയിടാനാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ രണ്ടു മണിക്കൂര്‍ നേരത്തേക്ക് താരത്തെ ആലുവയിലുള്ള സ്വന്തം വീട്ടില്‍ പോലീസ് അകമ്പടിയോടെ എത്തിച്ചത്. കനത്ത പൊലീസ് വലയത്തില്‍ രാവിലെ എട്ട് മണിയോടെയാണ് താരം വീട്ടിലേക്ക് തിരിച്ചത്. ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ശാന്തനായാണ് കാണപ്പെട്ടത്. വെള്ള ഷർട്ടും നീല ജീൻസും ധരിച്ച് പുറത്തെത്തിയ ദിലീപ് താടി വളർത്തിയിരുന്നു. ആരോടും ഒന്നും മിണ്ടാതെ പൊലീസ് വാഹനത്തിൽ കയറി. പൊലീസ് വാഹനം താരത്തിന്റെ വസതിയിൽ എത്തിയിട്ടുണ്ട്. താരത്തെ കാണാനായി വൻജനക്കൂട്ടം തന്നെ ജയിലിന് സമീപത്ത് എത്തിയിരുന്നു. അതുകൊണ്ട് തന്നെ വലിയ പൊലീസ് സന്നാഹവും പൊലീസ് ഒരുക്കിയിട്ടുണ്ട്.

പെരിയാറിനോടു ചേർന്നുള്ള ആലുവ കൊട്ടാരക്കടവിലെ പത്മസരോവരം എന്ന വീട്ടിലും ആലുവ മണപ്പുറത്തുമാണ് ചടങ്ങുകൾ നടക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ആലുവ മണപ്പുറത്തെ ചടങ്ങിൽ ദിലീപിനെ പങ്കെടുപ്പിക്കില്ല. അതുകൊണ്ട് രണ്ട് മണിക്കൂർ സമയം വീട്ടിൽ കഴിയാകാനും ദിലീപിന് സാധിക്കുക. അങ്കമാലി മജിസ്ട്രേട്ട് കോടതിയാണു കർമങ്ങളിൽ പങ്കെടുക്കാൻ ദിലീപിനു താൽക്കാലിക അനുവാദം നൽകിയതോടയാണ് താരം പുറത്തിറങ്ങിയത്.

മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം ലഭിക്കാതെതന്നെ ദിലീപ് ഇന്നു ജയിലിനു പുറത്തിറങ്ങുന്നത്. രാവിലെ എട്ടു മുതൽ പത്തു വരെയാണു ചടങ്ങുകളിൽ പങ്കെടുക്കാൻ കോടതി അനുവദിച്ചിരിക്കുന്നത്.

റിമാൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top