ദേവസ്സി പാലാട്ടി ഫൊക്കാന കണ്‍വന്‍ഷന്‍ കള്‍ച്ചറൽ കമ്മിറ്റി ചെയര്‍മാന്‍

Devassy Palatty_1ന്യൂജേഴ്സി: ഫൊക്കാന കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയി ദേവസ്സി പാലാട്ടിയെ നിയമിച്ചതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളുടെ സേവനം ഫൊക്കാനയ്ക്കു ലഭ്യമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ദേവസി പാലാട്ടി പ്രവാസി സംഘടനാ പ്രവര്‍ത്തന രംഗത്തു സജീവമാണ്. എറണാകുളം മഞ്ഞപ്ര സ്വദേശിയായ അദ്ദേഹം 1983ലാണ് അമേരിക്കയില്‍ എത്തിയത്.

സെന്റ് തോമസ് കത്തോലിക് അസ്സോസിയേഷന്‍ പ്രസിഡന്റ്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ്, ന്യൂജേഴ്സി സീറോ മലബാര്‍ ഗാര്‍ഫീല്‍ഡ് പള്ളി ട്രസ്റ്റി ബോര്‍ഡംഗം, കേരളാ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്, ന്യൂജേഴ്സി ഫൈന്‍ ആര്‍ട്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ മികച്ച സേവനം കാഴ്ച വെച്ചിട്ടുള്ള ദേവസ്സി പാലാട്ടിയുടെ സേവനം ഫൊക്കാന കണ്‍വന്‍ഷനു ഒരു മുതല്‍ക്കൂട്ട് തന്നെയാകും എന്ന് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

FOKANA

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment