Flash News

ആലുവാ സബ് ജയിലില്‍ ചട്ട ലംഘനം നടന്നുവെന്ന് പോലീസ്; നാദിര്‍ഷായും കാവ്യയും ജയില്‍ സന്ദര്‍ശിച്ചത് നിയമവിരുദ്ധം; ജയില്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി പോലീസ്

September 8, 2017

kavya-meenakshi-nadhirshah.jpg.image.784.410കൊച്ചി: ഒരു പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയിലും പൊലീസ് കസ്റ്റഡിയിലും വിടുന്നത് വ്യക്തമായ ഉദ്ദേശത്തോടെയാണ്. ഇയാള്‍ കേസ് അന്വേഷണത്തെ ഒരു തരത്തിലും സ്വാധീനിക്കരുത്. ഇതിനൊപ്പം സാക്ഷികളേയും മറ്റ് പ്രതികളേയും സ്വാധീനിക്കുകയും അരുത്. ഇതുകൊണ്ടാണ് ജ്യൂഡീഷ്യല്‍ കസ്റ്റഡിയെന്നത് കുറ്റാന്വേഷണത്തിന്റെ ഭാഗമാകുന്നത്. അല്ലാത്ത പക്ഷം പ്രതികളെ ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കാം. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ കഴിഞ്ഞ് ശിക്ഷിക്കാം. ഇത്തരത്തില്‍ വിചാരണയും അന്വേഷണവും നടക്കുമ്പോള്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ളവരെയാണ് പൊലീസ് ജയിലിനുള്ളില്‍ കിടത്തുന്നത്. ഈ സാഹചര്യത്തിലാണ് ദിലീപിനും നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ജാമ്യം നിഷേധിക്കുന്നതിനുള്ള നിലപാട് എടുത്തത്.

എന്നാല്‍ ആലുവ ജയിലിലുള്ള ദിലീപിനെ കേസിലെ പ്രതികള്‍ പോലും സന്ദര്‍ശിക്കുന്നു. എല്ലാം ചട്ടപ്രകാരമാണെന്നാണ് ജയില്‍ സൂപ്രണ്ട് പറയുന്നത്. തന്റെ വിവേചന അധികാരം ഉപയോഗിച്ച് സന്ദര്‍ശകരെ അനുവദിക്കുന്നുവെന്നതാണ് വാദം. എന്നാല്‍ അകത്ത് കിടക്കുന്ന ആളുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയോ സാക്ഷിയോ ആകാന്‍ സാധ്യതയുള്ളവരെ സന്ദര്‍ശകരായി അനുവദിക്കാന്‍ പാടില്ല. ഇത് ചട്ട ലംഘനമാണ്. കേസ് അന്വേഷണത്തേയും ഇത് ബാധിക്കും. ദിലീപിനെ കാണാന്‍ പ്രതിയാകാന്‍ സാധ്യതയുള്ള രണ്ട് പേര്‍ ജയിലിലെത്തി. കാവ്യാ മാധവനും നാദിര്‍ഷായും. തൊട്ടു പിന്നാലെ നാദിര്‍ഷാ ചില നാടകങ്ങള്‍ നടത്തുന്നു. ഇതെല്ലാം ജയിലിനുള്ളിലെ ചര്‍ച്ചയുടെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ അങ്കമാലി കോടതിയില്‍ ജയില്‍ അധികൃതരുടെ വീഴ്ച ചൂണ്ടികാണിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

ലക്ഷ്യയില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതിന് തെളിവുണ്ട്. കാവ്യയുടെ സഹോദരന്റെ കല്ല്യാണ ആല്‍ബത്തിലും പള്‍സറിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിന് പിന്നാലെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചു. ഇതിനിടെയാണ് കാവ്യ ജയിലിലെത്തിയത്. ദിലീപുമായി അരമണിക്കൂറോളം സംസാരിച്ചു. രഹസ്യ സംഭാഷണത്തിന് പോലും ജയിലര്‍ അവസരമൊരുക്കി. കാവ്യയുമായി തന്ത്രങ്ങളൊരുക്കാന്‍ ഇതിലൂടെ ദിലീപിന് കഴിഞ്ഞുവെന്ന് പൊലീസ് വിലയിരുത്തുന്നു. ഇതിന് മുമ്പായിരുന്നു നാദിര്‍ഷായുടെ ജയില്‍ സന്ദര്‍ശനം. അതിന് ശേഷം നാദിര്‍ഷാ ജാമ്യ ഹര്‍ജി നല്‍കി. ആശുപത്രിയില്‍ ചികില്‍സയും തേടി. കുറ്റപത്രം നല്‍കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രമാണ് നാദിര്‍ഷാ നടത്തിയത്. ഇതും ദിലീപിന്റെ ഉപദേശ പ്രകാരമാണെന്ന് പൊലീസ് സംശയിക്കുന്നു.

പ്രോസിക്യൂഷന് അനുകൂലമൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ ഏജന്‍സി മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിപ്പെടുത്തുകയാണെന്നു നാദിര്‍ഷാ ആരോപിക്കുന്നു. ഹൈക്കോടതിയിലെ ജാമ്യ ഹര്‍ജിയിലാണ് ഈ പരാമാര്‍ശം ഉള്ളത്. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ ഹര്‍ജി നല്‍കിയതെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ ചര്‍ച്ച ജയിലില്‍ നടന്നുവെന്നും സംശയിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാതെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്നാണു പൊലീസിനു ലഭിച്ച നിയമോപദേശം. കഴിഞ്ഞ ജൂണ്‍ 28ന് ആണ് ദിലീപിനെയും നാദിര്‍ഷായെയും പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു നാദിര്‍ഷാ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിച്ചതു സംബന്ധിച്ചു പൊലീസ് വിവരങ്ങള്‍ ആരായുന്നുണ്ട്.

ദിലീപിന്റെ റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിടുമ്പോഴാണു നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നീങ്ങുന്നത്. ഇത് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് പ്രതികരിച്ചു. പൊലീസ് അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷായുടെ ആരോപണം ശരിയല്ലെന്നും എസ്പി പറഞ്ഞു. കാവ്യയും ദിലീപും ദിലീപും നാദിര്‍ഷായും തമ്മിലുള്ള സംഭാഷണം ജയില്‍ അധികൃതര്‍ ക്യാമറയിലും ചിത്രീകരിച്ചില്ല. ജയില്‍ അധികൃതര്‍ കാവ്യയ്ക്കും നാദിര്‍ഷായ്ക്കും അര മണിക്കൂര്‍ ഇടവേളയിലാണ് കാണാന്‍ അവസരമൊരുക്കിയത്. ഇതെല്ലാം തെറ്റായ കീഴ് വഴക്കമാണെന്ന് പൊലീസ് പറയുന്നു. ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ ഭാഗത്ത് നിന്ന് രൂക്ഷമായ ചട്ടലംഘനം ഉണ്ടായി. സിനിമാ മേഖലയില്‍ നിന്ന് ദിലീപിനെ കാണാനെത്തുന്നവരെല്ലാം കേസില്‍ സാക്ഷിയാകാന്‍ സാധ്യതയുള്ളവരാണ്. അമ്മയുടെ ഭാരവാഹികളെ എല്ലാം സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. അതുകൊണ്ട് തന്നെ പ്രതിക്ക് അനുകൂല തംരഗമുണ്ടാക്കാന്‍ ജയില്‍ അധികൃതര്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പൊലീസ് പറയുന്നു.

പിതാവിന്റെ ബലികര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പരോള്‍ നേടി വീട്ടിലെത്തിയ നടന്‍ ദിലീപിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊലീസിന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വീട്ടിലെത്തിയതിന് ശേഷം പത്ത് മിനിറ്റ് ദിലീപ് അപ്രത്യക്ഷനായെന്ന് കൈരളിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെയാണ് ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിന് വേണ്ടി ആലുവയിലെ പത്മവിലാസം വീട്ടിലെത്തിയത്. കനത്ത പൊലീസ് കാവലിലായിരുന്നു യാത്രയും ചടങ്ങുകളും. എന്നാല്‍ വീട്ടിലെത്തി അല്‍പ്പം സമയം കഴിഞ്ഞപ്പോള്‍ ദിലീപിനെ കാണാതായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന് ഇക്കാര്യത്തില്‍ സംശയം ഉണര്‍ന്നിട്ടുണ്ട്. ഇതും രഹസ്യ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

കേസില്‍ രണ്ട് അറസ്റ്റിനുകൂടി സാധ്യതയുണ്ടെന്നാണു പൊലീസില്‍ നിന്നു ലഭിക്കുന്ന സൂചന. ഇതില്‍ ഒരു അറസ്റ്റ് തിങ്കളാഴ്ചയോടെ ഉണ്ടാവുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിലൊരാള്‍ കാവ്യയോ നാദിര്‍ഷായോ ആകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ദിലീപിനെ കണ്ടതിന് ശേഷം നാദിര്‍ഷ താമസിച്ചത് ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടില്‍; നാദിര്‍ഷ പൊലീസിന്റെ സംശയ നിഴലില്‍

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയും പൊലീസിന്റെ സംശയ നിഴലില്‍. ദിലീപിനെ കണ്ടതിന് ശേഷം നാദിര്‍ഷ താമസിച്ചത് ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടില്‍. ഫോര്‍ട്ട് കൊച്ചിയില്‍ നാദിര്‍ഷായ്ക്ക് ഒപ്പം എത്തിയ സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തേക്കും. ഫോര്‍ട്ട് കൊച്ചിയിലേക്കും പൊലീസ് അന്വേഷണം വ്യാപിച്ചേക്കും. ചോദ്യം ചെയ്തതിന് പിന്നാലെ നാദിര്‍ഷ താമസിച്ച നിലമ്പൂരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചേക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top