കൊളംബസില്‍ തിരുനാളും മാര്‍ ജോയി ആലപ്പാട്ടിന്റെ ഇടയ സന്ദര്‍ശനവും സെപ്റ്റംബര്‍ 17-ന്

colombusthirunal_pic2ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും, ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ ഇടയ സന്ദര്‍ശനവും സെപ്റ്റംബര്‍ 17-ന് നടക്കും.

തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്കായി 90 അംഗ കമ്മിറ്റിക്ക് പ്രീസ്റ്റ് ഇന്‍ചാര്‍ജ് രൂപം നല്‍കി. മനോജ് ആന്റണി, ജോസഫ് സെബാസ്റ്റ്യന്‍ (ട്രസ്റ്റിമാര്‍), ജില്‍സണ്‍ ജോസ്, റോയ് ജോണ്‍ (ജനറല്‍ കണ്‍വീനര്‍മാര്‍), പ്രിന്‍സ് പട്ടാണി (മെത്രാന്‍ സ്വീകരണം), സോണി (ഗായകസംഘം), ആന്‍സി, ജോജോ (ഡെക്കറേഷന്‍), അരുണ്‍ (കള്‍ച്ചറല്‍ പ്രോഗ്രാം), ബെന്നി (ഫുഡ്), ഗ്രീനാ (ഇന്‍വിറ്റേഷന്‍), ദീപു (സൗണ്ട്), ബിനോയി (ലിറ്റര്‍ജി), ഐറീന്‍ (അവതാരിക), റോബിന്‍സ് (ഫോട്ടോഗ്രാഫി), ജീന (പ്രദക്ഷിണ ഒരുക്കങ്ങള്‍), ദിവ്യ (പബ്ലിക് മീറ്റിംഗ്), കിരണ്‍ (പബ്ലിസിറ്റി), ദീപു (സ്റ്റേജ്, ഹാള്‍ ഒരുക്കങ്ങള്‍) എന്നിവരും, ഇവര്‍ക്ക് കീഴില്‍ സബ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന 40 പ്രസുദേന്തിമാരുടെ പ്രസുദേന്തിവാഴ്ച തിരുനാള്‍ ദിനത്തില്‍ നടക്കും. തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ക്ഷണിക്കുന്നു. പി.ആര്‍.ഒ റോസ്മി അരുണ്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

colombusthirunal_pic1

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment