മെക്സിക്കോയില്‍ ശക്തമായ ഭൂകമ്പം; ടെക്സസിലെ ഓസ്റ്റിന്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു; മരിച്ചവരുടെ എണ്ണം 58 ആയി

mexമെക്‌സിക്കോയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ എട്ട് രേഖപ്പെടുത്തിയ വന്‍ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ തെക്കന്‍തീരത്തുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, കോസ്റ്റാറിക്ക, നിക്കരാഗ്വെ, പനാമ, ഹോണ്ടുറാസ് എന്നിവടങ്ങളിലെല്ലാം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചലനത്തിന്റെ പ്രകമ്പനം ടെക്‌സാസിലെ ഓസ്റ്റിന്‍ വരെ അനുഭവപ്പെട്ടു. പിജിജിയാപ്പന്‍ നഗരത്തില്‍ നിന്ന് 76 മൈല്‍ തെക്ക് പടിഞ്ഞാറായി കടലിനടയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പിജിജിയാപാനിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്വേ പിന നിയറ്റോ അറിയിച്ചു. ടബാസ്‌കോ, ഒസാക്ക, ചിയാപാസ് സംസ്ഥാനങ്ങളിലാണ് ഭൂചലനം ഏറ്റവുമധികം നാശം വിതച്ചത്. ഭൂകമ്പത്തെ തുടര്‍ന്നു മെക്‌സിക്കോ തീരത്ത് 2.3 അടി ഉയരത്തില്‍ സുനാമി ഉണ്ടായതായും ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.

ഭൂകമ്പത്തില്‍ തെക്കന്‍ മെക്‌സിക്കോയിലെ നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചു വരുകയാണ്. അയല്‍രാജ്യമായ ഗ്വാട്ടിമാലയിലും ശക്തമായ ഭൂചലനമുണ്ടായിരുന്നു. മെക്‌സിക്കോയില്‍ 8.2ഉം ഗ്വാട്ടിമാലയില്‍ 7.3ഉം തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.

1985 സെപ്തംബര്‍ 19ന് മെക്‌സിക്കോ സിറ്റിയിലുണ്ടായ ഭൂചലനത്തില്‍ 40,000 പേരാണ് മരിച്ചത്.

mex1 mex2 mex3 mex4

Print Friendly, PDF & Email

Related News

Leave a Comment