Flash News

വെള്ളി മേഘങ്ങള്‍ കറുത്തപ്പോള്‍ (കവിത): ഡോ. ആനി പോള്‍

September 10, 2017

velli meghangal size

(ഈ കവിത 9/11നു ഒരു വര്‍ഷം തികയുന്ന ആണ്ടിന് എഴുതിയതാണ്)

അമേരിക്ക തന്നഭിമാനമാം
അംബരചുംബികളാം ബിംബങ്ങള്‍
വെള്ളിമേഘങ്ങളെ നോക്കി
ചിരിച്ചു നിന്നു

അന്നൊരു സുപ്രഭാതത്തില്‍
അസൂയയുടെ അമ്പുകള്‍!
വജ്രങ്ങള്‍ പോലെ തിളങ്ങുമാ
സൗധങ്ങള്‍ നടുങ്ങി വിറച്ചു

ലോകം നടുങ്ങി, ലോകര്‍ നടുങ്ങി
സ്വപ്നങ്ങള്‍ തകര്‍ന്നു
ജീവിതങ്ങള്‍ തകര്‍ന്നു
എല്ലാം വെറും പുകയായ് മാറി

വെള്ളി മേഘങ്ങള്‍ കാര്‍മേഘങ്ങളായ്
ചിരിച്ചുനിന്നൊരാ സൗധങ്ങള്‍
ദുഃഖത്തിന്‍ നിഴലായ്
മണ്ണോടു മണ്ണായ്

ജീവിച്ചു കൊതിതീരും മുമ്പേ
സ്നേഹിച്ചുകൊതിതീരും മുമ്പേ
സേവിച്ചു കൊതിതീരുംമുമ്പേ
അവസാനിച്ചതെത്ര ജീവിതം!

ആ മണ്ണില്‍
അമ്മിഞ്ഞപ്പാലിന്റെ മണം
സ്നേഹത്തിന്റെ, ലാളനയുടെ രുചി
ദുഃഖത്തിന്റെ, വേദനയുടെ നിഴല്‍

ഇന്ന് ഒരു വര്‍ഷം !
ജാലകവാതില്‍ക്കലെത്ര കണ്ണുകള്‍
സ്വന്തം പ്രിയര്‍ക്കായ്‌
വഴി നോക്കിയിരിക്കുന്നു

സ്വന്തം അമ്മയുടെ, അച്ഛന്റെ
മകന്റെ, മകളുടെ, സോദരന്റെ
സോദരിയുടെ, ഭാര്യയുടെ
ഭര്‍ത്താവിന്റെ വരവിനായ്‌

ദുഃഖ സാഗരത്തിലാണ്ടു
മൂകമായ് കരയുമീലോകത്തെ
സ്വാന്തനത്തിന്‍ കരങ്ങള്‍ നീട്ടി
ആശ്വസിപ്പിച്ചീടാന്‍ നമുക്കു ദൈവം

ലോകത്തില്‍ സ്നേഹത്തിനായ്‌
സാഹോദര്യത്തിനായ്,
സമാധാനത്തിനായ് പ്രാര്‍ത്ഥിക്കാം
നമുക്ക് തീര്‍ക്കാം വീണ്ടുമാസൗധങ്ങള്‍!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

4 responses to “വെള്ളി മേഘങ്ങള്‍ കറുത്തപ്പോള്‍ (കവിത): ഡോ. ആനി പോള്‍”

  1. സോമശേഖരന്‍ says:

    ആ ദിനം, സെപ്തംബര്‍ 11, 2001 മരിച്ചാലും മറക്കാനാവാത്ത ആ നടുങ്ങുന്ന സംഭവം. അന്ന് രാവിലെ 8:45ന് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 ഫ്ലൈറ്റ് 11 ഉം യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 ഫ്ലൈറ്റ് 175ഉം അംബര ചുംബികളായ ട്വിന്‍ ടവറിനെ (വേള്‍ഡ് ട്രേഡ് സെന്റര്‍) തകര്‍ക്കുന്നത് ടെലിവിഷനിലൂടെ കണ്ടപ്പോള്‍ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പതിനാറു കൊല്ലം മുന്‍പ് നടന്ന ആ സംഭവം ലോകത്തെയാകെ കിടിലം കൊള്ളിച്ചു. മനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന ആ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരും തീഗോളങ്ങളാല്‍ വിഴുങ്ങപ്പെട്ടെപ്പോള്‍ അതില്‍ നിരപരാധികളായ ആയിരങ്ങളുണ്ടായിരുന്നു. കവിത രൂപത്തില്‍ ആ സംഭവം വായിച്ചപ്പോള്‍ വെള്ളിത്തിരയിലെന്നപോലെ അന്നത്തെ സംഭവം മനസ്സില്‍ മിന്നി മറയുന്നു.

    ആനി പോളിന് അഭിനന്ദനങ്ങള്‍…..

  2. ഗീത അശോക് says:

    കവിത നന്നായിരിക്കുന്നു… വെള്‍ഡ് ട്രെഡ് സെന്റര്‍ ആക്രമണത്തെക്കുറിച്ച് ആദ്യമായാണെന്ന് തോന്നുന്നു കവിത രൂപത്തില്‍ വന്നത്. എന്തായാലും കൊള്ളാം.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top