Flash News

ജയിലില്‍ പള്‍സര്‍ സുനിയ്ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്ത പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു; അറസ്റ്റ് ചെയ്ത് പതിന്നാലാം പ്രതിയാക്കി

September 11, 2017

pulsar-suniകൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കളമശേരി എആർ ക്യാംപിലെ സിപിഒ അനീഷിനെതിരെയാണ് നടപടിയെടുത്തത്. ദിലീപിനെ ഫോണ്‍ വിളിക്കാന്‍ പള്‍സര്‍ സുനിക്ക് ഒത്താശ ചെയ്തത് അനീഷായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

പൾസർ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാൻ അനീഷ് ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുനി കാക്കനാട് സബ് ജയിലിൽ കഴിയുമ്പോഴാണ് നടൻ ദിലീപിനെ ഫോൺ വിളിക്കാൻ അനീഷ് സഹായിച്ചത്. പൾസർ സുനിയുടെ സെല്ലിന്റെ കാവൽ ചുമതല അനീഷിനായിരുന്നു. ഈ അവസരം പൾസർ സുനി ഉപയോഗിക്കുകയായിരുന്നു.

സുനിയുടെ ശബ്ദസന്ദേശം ദിലീപിന് അയച്ചുകൊടുക്കാൻ ശ്രമിച്ചതും അനീഷാണ്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്രശാലയിലേക്ക് അനീഷ് പല തവണ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന് പൾസർ സുനി വെളിപ്പെടുത്തിയതും അനീഷിനോടാണ്. ഇതേത്തുടർന്നാണ് ദിലീപിനെ വിളിക്കാൻ അനീഷ് സഹായം നൽകിയത്. ശനിയാഴ്ച അറസ്റ്റ് ചെയ്ത അനീഷിനെ കേസിലെ പതിനാലാം പ്രതിയാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top