ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഓര്‍ഗനൈസേഷന്‍സ് കണ്‍വെന്‍ഷന്‍: ന്യൂയോര്‍ക്ക് മേഖല രജിസ്റ്ററേഷന് തുടക്കം കുറിക്കുന്നു

sreenarayana_picന്യൂയോര്‍ക്ക്: വടക്കെ അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംഘടനയായ ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഒര്‍ഗനൈസേഷന്‍റെ മൂന്നാമത് കണ്‍വെന്‍ഷന് ന്യൂ യോര്‍ക്ക് ഒരുങ്ങുന്നു.

ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ ക്യാറ്റ്‌സ്കില്‍ പര്‍വ്വത നിരകളോട് ചേര്‍ന്ന് കിടക്കുന്ന എലെന്‍വില്ല എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിലെ ഹോണേഴ്‌സ് ഹെവന്‍സ് റിസോര്‍ട്ടാണ് കണ്‍വെന്‍ഷന്‍ വേദി.
കണ്‍വെന്‍ഷന്‍റെ വിജയകരമായ നടത്തിപ്പിന്‍റെ ഭാഗമായി ഫെഡറേഷന് ഓഫ് ശ്രീനാരായണ ഓര്‍ഗനൈസേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ന്യൂയോര്‍ക്ക് മേഖലയിലെ രജിസ്‌ട്രേഷന്റെ ആരംഭകര്‍മ്മം എകലോക വേദാന്ത വിദ്യാലയത്തിന്‍റെ മുഖ്യ ആചാര്യനായ സ്വാമി മുക്താനന്ദ യതി സെപ്റ്റംബര്‍-24ന് ഞായറാഴ്ച രാവിലെ 9.30ന് ന്യൂ ഹൈഡ്പാര്‍ക്കിലുള്ള വൈഷ്ണവക്ഷേത്രത്തില്‍ വെച്ച് നിര്‍വ്വഹിക്കുന്നു. ഇതിനോട് അനുബന്ധിച്ച് ഉച്ചക്ക് 1.30 വരെ നടക്കുന്ന യോഗത്തില്‍ ഗുരുവരുളിനെക്കുറിച്ച് സ്വാമി മുക്താനന്ദ യതിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും.

ശ്രീനാരായണ ദര്‍ശനത്തില്‍ ആകൃഷ്ടരായ എല്ലാവരെയും ഈ ചടങ്ങിലേക്ക് സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സജീവ് 917-979-0177, സുനില്‍കുമാര്‍ 516-225-7781

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment