ഷിക്കാഗോ എക്യൂമെനിക്കല്‍ കലാമേള ഒക്‌ടോബര്‍ ഏഴിന്

equmenical_picഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെടുന്ന മൂന്നാമത് കലാമേള “ഹാര്‍മണി ഫെസ്റ്റിവല്‍’ ഒക്‌ടോബര്‍ ഏഴാംതീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. ഹാര്‍മണി ഫെസ്റ്റിവലിലൂടെ വിവിധ സഭകളിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാതാലന്തുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് ഭാരവാഹികള്‍ ഒരുക്കുന്നത്. വ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്പ് ഇനങ്ങളിലും വിവിധ മത്സരങ്ങള്‍ നടത്തപ്പെടും. കിഡ്‌സ്, സബ്ജൂണിയര്‍, സീനിയര്‍ എന്നിങ്ങനെ വിവിധ പ്രായക്കാര്‍ക്കായി മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.

പാട്ട്, ഡാന്‍സ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗം, വാട്ടര്‍ കളറിംഗ്, ബൈബിള്‍ മെമ്മറിവേഴ്‌സ്, ബൈബിള്‍ ക്വിസ്, ഉപകരണ സംഗീതം, ഫാന്‍സി ഡ്രസ് എന്നീ ഇനങ്ങളില്‍ വ്യക്തിഗത മത്സരങ്ങളും, പാട്ട്, ഡാന്‍സ് ഇനങ്ങളില്‍ ഗ്രൂപ്പ് മത്സരങ്ങളും നടത്തും. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളില്‍ മത്സരം നടത്തും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്യൂമെനിക്കല്‍ ഇടവകകളില്‍ നിന്നോ, http://www.ecumenicalchurcheschicago.org/ എന്ന വെബ്‌സൈറ്റില്‍ നിന്നോ അപേക്ഷാഫോറം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 30-നകം അപേക്ഷാഫോറത്തിലുള്ള ഇമെയില്‍ അഡ്രസിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്.

പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു. റവ.ഫാ. ജോര്‍ജ് വര്‍ഗീസ് (ചെയര്‍മാന്‍), റവ.ഫാ. ഇടിക്കുള മാത്യു (കോ- ചെയര്‍മാന്‍), ജോര്‍ജ് പണിക്കര്‍ (ജനറല്‍ കണ്‍വീനര്‍), ഷിബു നൈനാന്‍, സിനില്‍ ഫിലിപ്പ്, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ജേക്കബ് ചാക്കോ, മാത്യു മാപ്ലേട്ട് എന്നിവര്‍ കണ്‍വീനര്‍മാരായും, റവ. ജോണ്‍ മത്തായി, റവ.ഡോ. കെ. സോളമന്‍, ഏലിയാമ്മ പുന്നൂസ്, പ്രേംജിത്ത് വില്യംസ്, സൈമണ്‍ തോമസ്, രഞ്ചന്‍ ഏബ്രഹാം, മാത്യു എം. കരോട്ട്, ജയിംസ് പുത്തന്‍പുരയില്‍, ബേബി മത്തായി, ആന്റോ കവലയ്ക്കല്‍, രാജു വര്‍ഗീസ്, ജോണ്‍ സി. ഇലക്കാട്ട് എന്നിവര്‍ കമ്മിറ്റി മെമ്പര്‍മാരായും പ്രവര്‍ത്തിച്ചുവരുന്നു.

കൂടാതെ എക്യൂമെനിക്കല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റവ. സ്കറിയ ഏബ്രഹാം (പ്രസിഡന്റ്), റവ.ഫാ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീനാ തോമസ് (ജോ. സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ജോര്‍ജ് പണിക്കര്‍ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Related News

Leave a Comment