Flash News

സാന്‍ ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍ കള്ളക്കേസ് ആരോപണം

September 12, 2017

Sajan Jose

ലയിറ്റിസ് ഫോര്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോ സിറോ മലബാര്‍ പള്ളിയില്‍ ഏകദിന നിരാഹാര പ്രാര്‍ത്ഥനയും പ്രതിക്ഷേധവും……

ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സാന്‍ ഫ്രാന്‍സിസ്കോ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍ കുട്ടികള്‍ക്ക് മലയാള ഭാഷയില്‍ ആരാധനച്ചടങ്ങുകളില്‍ പങ്കെടുക്കുവാനുള്ള അവസരമുണ്ടാക്കുക, പള്ളി ഭരണ സമിതികളിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, ഫണ്ട് വിനിയോഗങ്ങള്‍ സുതാര്യമാക്കുക, ACH/EFT (Automated Clearing House/ electronic funds transfer) പോലുള്ള നിര്‍ബന്ധിത പിരിവുകളില്‍ നിന്നും സാധാരണക്കാരെ ഒഴിവാക്കുക, തുടങ്ങി ഇടവക ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങളില്‍ ക്രിയാത്‌മകമായി ഇടപെട്ടുകൊണ്ടിരുന്ന ഒരു പറ്റം ഇടവകക്കാര്‍ക്കെതിരെ വികാരിയും ട്രസ്റ്റിമാരുമുള്‍പ്പെടുന്ന പള്ളി ഭരണസമിതി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ബാങ്ക് കവർച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കൊടുംകുറ്റങ്ങള്‍ക്ക് ചുമത്തേണ്ട വകുപ്പുകളിട്ടാണ് വക്കീല്‍ നോട്ടീസ് ഇമെയിലിലും, സര്‍ട്ടിഫൈഡ് പോസ്റ്റിലും എത്തിച്ചു കൊടുത്തിരിക്കുന്നത്. കാലിഫോര്‍ണിയ പീനല്‍ കോഡ് 182 – കുറ്റകരമായ ഗൂഢാലോചന, 236 അന്യായമായി തടവില്‍ പാര്‍പ്പിക്കുക, 302 ആരാധന തടസപ്പെടുത്തല്‍, 246 അക്രമവും പീഡനവും തുടങ്ങിയ വകുപ്പുകള്‍ ചുമത്തി, ഇടവകയിലെ സകലജനങ്ങളും ചെറുതും വലുതുമായ തുക സംഭാവന നല്‍കി വാങ്ങിയ പള്ളിയില്‍, ഇടവകക്കാരുമായി യാതൊരുവിധ ആശയവിനിമയങ്ങളുമില്ലാതെ ഇടവകക്കാര്‍ക്കെതിരെ കള്ളക്കേസ്സുകൊടുക്കുക എന്ന അസാധാരണമായ സാഹചര്യമാണ് പ്രസ്തുത പള്ളിയില്‍ സംജാതമായിരിക്കുന്നത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് ഈ ഇടവകയിലെ വിശ്വാസ സമൂഹം തുടക്കം കുറിച്ചിരിക്കുന്നത്. ഭൂരിപക്ഷം കുടുംബങ്ങളുടെയും പരിപൂര്‍ണ്ണ പിന്തുണയോടെ ലയിറ്റിസ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന രൂപീകരിച്ച് നീതി തേടിയുള്ള ഇടവക്കാരുടെ പരിശ്രമങ്ങളില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള സുമനസ്സുകളുടെ സഹകരണത്തോടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്ത് ഞായറാഴ്ച ഒരു ഏകദിന നിരാഹാര പ്രാര്‍ത്ഥനാ യജ്ഞം പള്ളിപ്പരിസരത്ത് സംഘടിപ്പിക്കുകയുണ്ടായി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥനാ സമരത്തില്‍ ലൈയ്‌റ്റിസ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ എട്ടോളം പ്രവര്‍ത്തകര്‍ ആദ്യന്തം പങ്കെടുത്തു. തുടര്‍ച്ചയായ നീതി നിക്ഷേധങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന സംഘടനയുടെ പ്രതിനിധികളെ നിരവധി ഇടവകാംഗങ്ങളെത്തി അഭിവാദ്യം ചെയ്തു. ഇടവകക്കാരെ അകാരണമായി കള്ളക്കേസില്‍ കുടുക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച എല്ലാ പള്ളി ഭരണാധികാരികളും അടിയന്തിരമായി തല്‍സ്ഥാനങ്ങളില്‍ നിന്നും മാപ്പുപറഞ്ഞ് മാറി നില്‍ക്കുക എന്നതാണ് ഈ സഹന സമരയജ്ഞങ്ങളിലൂടെ സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യം. നീതി ലഭിക്കുന്നതുവരെ തുടര്‍ന്നു വരുന്ന എല്ലാ ഞായാറാഴ്ചകളിലും പ്രാധാന്യമുള്ള തിരഞ്ഞെടുക്കപ്പെട്ട മറ്റ് ദിവസങ്ങളിലും സമാനമായ നിരാഹാര പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് ലെയിറ്റിസ് ഫോര്‍ ജസ്റ്റിസിന്റെ തുടർതീരുമാനം.

അമേരിക്കയിലുള്ള ഏല്ലാ സീറോ മലബാര്‍ പള്ളികളിലും യൂണിറ്റുകള്‍ സ്ഥാപിച്ച്, പള്ളികളില്‍ നിന്നുള്ള സാമ്പത്തികവും വിശ്വാസ സംബന്ധിയുമായ പീഡനങ്ങളേല്‍ക്കുന്നവരെ ആവശ്യമെങ്കില്‍ നിയമത്തിന്റെ വഴികളില്‍ സഹായിക്കുക എന്നതാണ് സംഘടനയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്ന്. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങങ്ങള്‍ക്ക് സാധിക്കുന്ന തരത്തിലുള്ള സഹായങ്ങള്‍ നല്‍കുക എന്നതിലേക്കും സംഘടന ശ്രദ്ധ ചെലുത്തുന്നുണ്ട് എന്ന് പ്രസിഡണ്ട് ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ കുളക്കാട്ടോലിക്കലും നാഷണല്‍ ചെയര്‍മാന്‍ ടോജോ തോമസ്സും വ്യക്തമാക്കി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഫോമയുടെ മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റുമാണ് ടോജോ തോമസ്. ബിജു ആലൂക്കാരന്‍ ലോനായി സെക്രട്ടറിയായും ബിജു മാത്യു മുണ്ടമറ്റം ട്രഷററായും പ്രവര്‍ത്തിക്കുന്ന ലയിറ്റിസ് ഫോര്‍ ജസ്റ്റിസ് ആഗോളതലത്തിലുള്ള നിരവധി പ്രവാസി സിറോ മലബാര്‍ അല്മായ കൂട്ടായ്മകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് സഭാധികാരികളുടെ തെറ്റായ നീക്കങ്ങളില്‍ കാതലായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്നൊരു സമ്മര്‍ദ്ദ ശക്തിയായി മാറും എന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.

കൂടുതല്‍ വിവരങ്ങള്‍ ലയിറ്റിസ് ഫോര്‍ ജസ്റ്റിസിന്റെ ഫേസ്‌ബുക്ക് പേജിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

facebook page: https://www.facebook.com/laitiesforjustice/
Website: https://www.laitiesforjustice.org/

റിപ്പോര്‍ട്ട്‌: സാജന്‍ ജോസ്, കാലിഫോര്‍ണിയ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

3 responses to “സാന്‍ ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍ കള്ളക്കേസ് ആരോപണം”

 1. ChurchMember says:

  Hello,
  Did you check for facts before you made these news goes public ??? What they mention in this is not true at all. Is that what you meant by journalism ? what is the intention of posting the lie on a public news paper like this? If only handful of people (8 out of 500 plus registered families ) make any accusations on a large church group without even checking with the authority just posting it on your news channel. You should have checked the facts before posting this. Really shame on your way of spreading the evil. This is not journalism, this is just spreading evil. STOP DOING IT

  A church member

  • Editor says:

   Read our disclaimer:
   DISCLAIMER: ARTICLES PUBLISHED IN THIS WEB SITE ARE EXCLUSIVELY THE VIEWS OF THE AUTHORS. NEITHER THE EDITOR NOR THE PUBLISHER ARE RESPONSIBLE OR LIABLE FOR THE CONTENTS, OBJECTIVES OR OPINIONS OF THE ARTICLES IN ANY FORM. MALAYALAM DAILY NEWS CLAIMS NO CREDIT FOR ANY IMAGES POSTED ON THIS SITE UNLESS OTHERWISE NOTED. IMAGES ON THIS SITE ARE COPYRIGHT TO ITS RESPECTFUL OWNERS. IF THERE IS AN IMAGE APPEARING ON THIS SITE THAT BELONGS TO YOU AND DO NOT WISH FOR IT APPEAR ON THIS SITE, PLEASE E-MAIL WITH A LINK TO SAID IMAGE AND IT WILL BE PROMPTLY REMOVED.

   “Malayalam Daily News is not affiliated with any religious, political, socio-cultural organizations, groups or individuals. We are free from all of the above. We are dedicated to serve the community by providing updated news from all over the world without any hindrance. Each and everyone has their rights to express their views and thoughts. We give due respect to everyone and treat them with equal status.”

 2. Joseph says:

  ഒരു പത്രപ്രവർത്തകന്, എന്തു പ്രസിദ്ധീകരിക്കണം അല്ലെങ്കിൽ എന്തു പ്രസിദ്ധീകരിക്കേണ്ടായെന്നു തീരുമാനിക്കാൻ പൂർണ്ണസ്വാതന്ത്ര്യം ഉണ്ട്. അത് കുഞ്ഞാടായാലും ശരി കുഞ്ഞാടുകളുടെ വലിയവൻ മെത്രാനാണെങ്കിലും ശരി, മുഖം നോക്കാതെ വാർത്തകൾ പ്രസിദ്ധീകരിക്കുകയെന്നത് പത്രധർമ്മമാണ്. വാർത്തയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോ ഒരു തെളിവാണെന്ന് അജ്ഞാത നാമധാരിയായ വിശ്വാസി അറിയുക.

  ഒരു വിശ്വാസിയായ കുഞ്ഞാടിനു പുരോഹിതരുടെ തോന്ന്യാസങ്ങൾക്കെതിരായ വാർത്തകളെ വിലയിരുത്താൻ സാധിക്കില്ല. മിസ്റ്റർ വിശ്വസി ഭൂരിപക്ഷത്തെപ്പറ്റി സംസാരിക്കുന്നു. വാർത്ത പ്രസിദ്ധീകരിക്കുന്നവർ ഭൂരിപക്ഷം കണക്കാക്കാറില്ല. ഇവിടെ പ്രകടനം നടത്തുന്ന ഏതാനും സഭാ പൗരന്മാരുടെ വികാരങ്ങൾക്ക് മുമ്പിൽ ആയിരക്കണക്കിന് വായനക്കാരുണ്ടെന്നും മനസിലാക്കണം.

  ഒരു പത്രപ്രവർത്തകൻ അമേരിക്കൻ പ്രസിഡണ്ടിനെവരെ പേടിക്കേണ്ട ആവശ്യമില്ല. കുഞ്ഞാടുകൾ മാത്രം കൂന്തൻതോപ്പിയും അംശവടിയും പേടിച്ചാൽ മതി. അമേരിക്ക പരിപൂർണ്ണ പത്രസ്വാതന്ത്ര്യത്തോടെയുള്ള ജനാധിപത്യ രാജ്യമാണ്.

  ഒരു പുരോഹിതൻ എന്തു അധർമ്മം കാണിച്ചാലും കുഞ്ഞാടുകൾ മുഴുവനായും പുരോഹിതനൊപ്പമേ നിൽകുകയുള്ളൂ. അങ്ങനെയൊരു ‘സിൻഡറം’ കുഞ്ഞാടുകളുടെ തലയിൽ തലമുറകളായി പുരോഹിതർ അടിച്ചേൽപ്പിച്ചിട്ടുണ്ട്. അതിനു പ്രത്യേക മരുന്നുകളൊന്നും നാളിതുവരെ കണ്ടുപിടിച്ചിട്ടില്ല.

  എണ്ണത്തിൽ കുറവാണെങ്കിലും പള്ളി പുരോഹിതനെതിരെ പ്രതിക്ഷേധ ശബ്ദമുയർത്തുന്ന സഭാപൗരന്മാരെ അനുമോദിക്കുന്നതിനു പകരം, അല്ലെങ്കിൽ എതിർക്കുന്നതിനു പകരം പത്ര പ്രവർത്തകന്റെ നേരെയല്ല കൈ ചൂണ്ടേണ്ടത്! ഡസൻ കണക്കിന് ഓൺലൈൻ പത്രങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പുരോഹിതരുടെ തോന്ന്യാസങ്ങളുടെ കാലം കഴിഞ്ഞുവെന്നാണ് ഈ പ്രതിഷേധം കൊണ്ട് മനസിലാക്കേണ്ടത്.

  വിശ്വാസികളുടെ സ്വസ്ഥത കെടുത്താൻ കേരളത്തിൽ നിന്നും ഏറെ പുരോഹിതരെ ഇറക്കുമതി ചെയ്തിട്ടുണ്ട്. സെമിനാരി ജീവിതത്തിൽ കഴിഞ്ഞിരുന്ന ഇവർക്കു വേണ്ടത് അധികാരവും പണവുമാണ്. കഴിയുന്നടത്തോളം ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി കുഞ്ഞാടുകളെ വിഭജിക്കാൻ നോക്കും.അതുകൊണ്ട് മിസ്റ്റർ വിശ്വസി, പത്രപ്രവർത്തനം അവരുടെ വഴിക്കു പോകട്ടെ! അവരെ കൂച്ചുവിലങ്ങിടാൻ താങ്കൾ മെനക്കെടേണ്ട. താങ്കളുടെ ഭാഷ ഒരു പുരോഹിതന്റെ ശബ്ദം പോലെയും ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top