ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവാര്‍ഡുകള്‍ സോയ നായര്‍ക്കും, ഷെരിഫ് അലിയാര്‍ക്കും

triഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ അവാര്‍ഡുകള്‍ സെപ്തംബര്‍ മൂന്നാം തീയതി ഞായറാഴ്ച നടന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള പൊതുയോഗത്തില്‍ വച്ച് സമ്മാനിച്ചു.

രണ്ട് കാറ്റഗറികളിലായുള്ള അവാര്‍ഡിന് സോയ നായര്‍ (സാഹിത്യം), ഷെരീഫ് അലിയാര്‍ (കമ്മ്യൂണിറ്റി സര്‍വ്വീസ്) എന്നിവരാണ് അര്‍ഹരായത്. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, മാധ്യമ പ്രവര്‍ത്തക വിനീത നായരും അവാര്‍ഡുകള്‍ സമ്മാനിച്ചു.

tri logoസാഹിത്യരംഗത്തെ സംഭാവനകള്‍ക്കാണ് സോയ നായരെ അവാര്‍ഡ്‌ നല്‍കി ആദരിച്ചത്. ഇതിനോടകം 85 കവിതകളും 6 കഥകളും രചിച്ചിട്ടുണ്ട്. ‘ഇണനാഗങ്ങള്‍’ എന്ന പേരില്‍ ആദ്യ കവിതാസമഹാരം 2013-ല്‍ കണ്ണൂരിലെ പായല്‍ ബുക്‌സ് പുറത്തിറക്കി. 2015-ല്‍ ഫൊക്കാനയും ഫോമയും കവിതാ പുരസ്ക്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. യുവ സാഹിത്യകാരന്മാരെ കണ്ടെത്തുന്നതിനായി ഫെയ്സ് ബുക്ക് കൂട്ടായ്മയായ അക്ഷരമുദ്ര ഈ വര്‍ഷം സംഘടിപ്പിച്ച കവിതാ മത്സരത്തില്‍ “ഒരു ബട്ടണ്‍ ക്‌ളിക്ക് ദൂരം” എന്ന കവിതക്ക് പ്രഥമ അക്ഷരമുദ്ര അവാര്‍ഡ് ലഭിച്ചു. “യാര്‍ഡ് സെയില്‍” എന്ന രണ്ടാം കവിതാസമാഹാരം പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു.

കമ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡിന് അര്‍ഹനായ ഷെരീഫ് അലിയാര്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഫിലഡല്‍ഫിയായിലെ ഇന്ത്യന്‍ സമൂഹത്തില്‍ കായിക രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. നോര്‍ത്ത് അമേരിക്കയിലെ മലയാളി വോളിബോള്‍ പ്രേമികളുടെ ഹരമായി മാറിയ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഷെരിഫ് അലിയാര്‍, നിരവധി വോളിബോള്‍ കിരീടം കരസ്ഥമാക്കിയിട്ടുള്ള ഫിലിസ്റ്റാര്‍ ടീമിന്റെ കോച്ചായും മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയായിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സ്കൂളില്‍ വോളിബോള്‍ പരിശീലകനായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഫിലഡല്‍ഫിയയിലെ മലയാളി യുവതീ യുവാക്കളില്‍ കായികാഭിരുചി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് ഷെരീഫ് അലിയാര്‍.

റോണി വറുഗീസ് ചെയര്‍മാനായ ഈ വര്‍ഷത്തെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അലക്‌സ് തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കമ്മിറ്റിയാണ് അവാര്‍ഡ്‌ നിര്‍ണ്ണയം നടത്തിയത്. മുന്‍ ചെയര്‍മാന്മാരായ ജോര്‍ജ് ഓലിക്കല്‍, ജോബി ജോര്‍ജ്, ജോര്‍ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്, സുധാ കര്‍ത്താ, കുര്യന്‍ രാജന്‍, സുരേഷ് നായര്‍, ഫിലിപ്പോസ് ചെറിയാന്‍, രാജന്‍ സാമുവേല്‍, എന്നിവരാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

tri1 tri2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment