Flash News

ഗവണ്മെന്റിന്റെ ആനുകൂല്യങ്ങള്‍ക്കും ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും ആധാര്‍ നിര്‍ബ്ബന്ധം

September 14, 2017

aadhaar-card-signup_650x400_51505060048ന്യൂഡല്‍ഹി: സര്‍ക്കാരുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഇനി ആധാര്‍ നമ്പര്‍ ഉണ്ടെങ്കിലേ പ്രയോജനം ലഭിക്കൂ. പാന്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയുമായാണ് ആധാര്‍ ബന്ധിപ്പിക്കേണ്ടത്. ആധാറുമായി ബന്ധിപ്പിക്കേണ്ട പ്രധാനപ്പെട്ട നാലു കാര്യങ്ങളും അവയുടെ അവസാന തീയതി ഏതൊക്കെയെന്നും അറിയാം.

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ (ഡിസംബര്‍ 31, 2017)

ഈ സാമ്പത്തിക വര്‍ഷത്തെ (2017-2018) ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ നടപടി പൂര്‍ത്തീകരിച്ചിരിക്കണമെന്നാണു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31നായിരുന്നു അവസാന തീയതി. പുതുക്കിയ തീയതി 2017 ഡിസംബര്‍ 31. ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ റിട്ടേണ്‍ ഫയലിങ് സാധുതയില്ലാത്തതാകുമെന്നും പിന്നീട് അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു.

ആധാര്‍-മൊബൈല്‍ നമ്പര്‍ (ഫെബ്രുവരി 2018)

2018 ഫെബ്രുവരിക്കു മുന്‍പായി ആധാര്‍, മൊബൈല്‍ നമ്പരുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണു മുന്നറിയിപ്പ്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഉപഭോക്താക്കള്‍ക്കു മൊബൈലില്‍ കോളുകളായും എസ്എംഎസ് സന്ദേശങ്ങളായും ആധാര്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദേശം എത്തുന്നുമുണ്ട്.

ആധാര്‍-ബാങ്ക് അക്കൗണ്ട് (ഡിസംബര്‍ 31, 2017)

ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഉപഭോക്താക്കളെക്കുറിച്ചുള്ള നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) രേഖകളില്‍ ഇവ ഉള്‍ക്കൊള്ളിക്കണമെന്നാണു നിര്‍ദേശം. ലോണ്‍ എടുത്ത ആളുകളും ആധാര്‍ വിവരങ്ങള്‍ ബാങ്കിനു നല്‍കണം. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി അവസാന തീയതിയായ 2017 ഡിസംബര്‍ 31നകം ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാനാകില്ല.

സാമൂഹിക സുരക്ഷാ പദ്ധതികള്‍ (ഡിസംബര്‍ 31, 2017)

പെന്‍ഷന്‍, ഗ്യാസ് സബ്‌സിഡി, സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കണമെങ്കില്‍ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കണം. ഇതിനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top