Flash News

നാദിര്‍ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യും

September 16, 2017 , .

nadirsha-1കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിര്‍ഷ അന്വേഷണസംഘം മുമ്പാകെ ഹാജരായിരുന്നു. എന്നാല്‍ നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചിരുന്നു.

ആലുവ പോലീസ് ക്ലബില്‍ ഹാജരായ നാദിര്‍ഷയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പിന്നീട് നാദിര്‍ഷയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ചോദ്യം ചെയ്യലിന് തയാറാണെന്ന് അറിയിച്ചെങ്കിലും വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ടു രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വിളിച്ചതിനു പിന്നാലെ നാദിര്‍ഷ മൂന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാദിര്‍ഷാ സത്യം മാത്രമെ പറയാവൂയെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ബുധനാഴ്ചയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.

നാദിര്‍ഷായുടെ മൊഴിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കൂട്ടത്തില്‍ പരിശോധിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

നടിയെ ആക്രമിക്കാനുളള ക്വട്ടേഷന്‍ തുകയായി 25,000 രൂപ നാദിര്‍ഷ തനിക്കു കൈമാറിയിരുന്നെന്നുവെന്ന് പ്രതിയായ പള്‍സര്‍ സുനി അടുത്തിടെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ പശ്ചാത്തലത്തിലാണു നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top