ഓസ്ട്രേലിയ-ഇന്ത്യ ഏകദിന പരമ്പര നാളെ ചെന്നൈയില്‍ ആരംഭിക്കും; ഓസീസിനെ കീഴടക്കാന്‍ ഇന്ത്യക്ക് വിയര്‍ക്കേണ്ടി വരും

iiiiiiചെന്നൈയിലെ ചിദംബര സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ- ഇന്ത്യ ഏകദിന പരമ്പരയുടെ പോര് നാളെ ആരംഭിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസം ഉണ്ടെങ്കിലും ഓസീസ് ക്രിക്കറ്റ് സംഘത്തെ ചില്ലറക്കാരായി കാണാനാകില്ല.

സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീം ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്തരാണ്. ഫീല്‍ഡിങ് മികവ് കൂടി ചേരുമ്പോള്‍ ഓസീസിനെ കീഴടക്കാന്‍ ഇന്ത്യക്ക് വിയര്‍ക്കേണ്ടി വരും.

ആദ്യ പന്ത് മുതല്‍ ബോളര്‍മാരെ പ്രഹരിക്കാനുള്ള അസാമാന്യ കരുത്ത്. ഓസീസ് നിരയില്‍ ഏറ്റവും ആക്രമകാരിയായ താരം ഡേവിഡ് വാര്‍ണറാണ്. ബംഗ്ലാദേശ് പര്യടനത്തില്‍ സെഞ്ചുറി നേടിയ ഏക ഓസീസ് താരമെന്നത് ഒടുവിലത്തെ ഉദാഹരണം!. പിച്ചിന്റെ സ്വഭാവം നോക്കാതെ ബോളര്‍മാരെ ശിക്ഷിക്കുന്നതാണ് വാര്‍ണറുടെ രീതി. ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി ബൗളര്‍മാരെ പ്രതിരോധത്തിലാക്കുക എന്നതായിരിക്കും വാര്‍ണറുടെ ലക്ഷ്യം.

sp-aussies.jpg.image.470.246ലോക ക്രിക്കറ്റിലെ ബാറ്റിംഗ് ജീനിയസുകളിലൊരാളായി പേരെഴുതിക്കഴിഞ്ഞു ഓസീസ് നായകന്‍. മൂന്നാം നമ്പറില്‍ വിരാട് കോലിക്കുള്ള ഓസീസിന്റെ മറുപടിയാണ് സ്മിത്ത്. ടീമിലെ വിശ്വസ്തനായ സ്മിത്തിന് ദീര്‍ഘ ഇന്നിംഗ്‌സുകള്‍ കളിക്കാനാകുന്നത് അപകടം സൃഷ്ടിക്കുന്നു. ലോകത്തെ ഏത് വിക്കറ്റിലും പേസിനെയും സ്പിന്നിനെയും അനായാസം കളിക്കാനാകും താരത്തിന്. ഓസ്ട്രലിയ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുക സ്മിത്തിന്റെ ഫോമിന്റെ അടിസ്ഥാനത്തിലായിരിക്കും.

ഓസീസ് മധ്യനിരയിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എന്ന് വിശേഷണം. വേഗതയില്‍ സ്‌കോര്‍ ചെയ്യാനുള്ള കഴിവും ഐപിഎല്‍ പരിചയവും മാക്‌സ്‌വെല്‍ തുണയാകും. നിര്‍ഭയത്തോടെ ബോളര്‍മാരെ നേരിടുന്ന മാക്‌സ്‌വെല്ലിനെതിരെ പന്തെറിയുക ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പ്രയാസമായിരിക്കും. സ്ഥിരതയില്ലായ്മ മാത്രമായിരിക്കും മാക്‌സ്‌വെല്‍ ബൗളര്‍മാര്‍ക്ക് നല്‍കുന്ന പഴുത്.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ജോഷ് ഹെയ്‌സല്‍വുഡിന്റെയും അഭാവത്തില്‍ ഓസീസ് നിരയുടെ പേസ് ആക്രമത്തിന് നേതൃത്വം നല്‍കുന്നത് കമ്മിന്‍സ്. അഞ്ച് മല്‍സരങ്ങളിലും കമ്മിന്‍സ് കളിക്കുമെന്ന് കോച്ച് പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നത് കമ്മിന്‍സിന്റെ പ്രധാന്യം വ്യക്തമാക്കുന്നു. മികച്ച വേഗതയില്‍ യോര്‍ക്കറുകള്‍ എറിയുന്നത് കമ്മിന്‍സിനെ അപകടകാരിയാക്കുന്നു. ആദ്യ ഓവറുകളില്‍ തന്നെ വിരാട് കോഹ് ലിയെ പുറത്താക്കുക എന്നതാകും താരം ലക്ഷ്യമിടുന്നത്.

നിരവധി സ്പിന്‍ ഓള്‍റൗണ്ടര്‍മാരുള്ള ഓസീസ് ടീമിലെ സ്പിന്‍ ആക്രമണത്തിന്റെ ചുമതല. ഐപിഎല്ലില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് നേടിയ പ്രകടനത്തോടെ സാംപ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടി. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചില്‍ ലെഗ് സ്പിന്നറായ സാംപയ്ക്ക് തിളങ്ങാനാകും. പിച്ചില്‍ അവശ്യമായ ടേണ്‍ ലഭിച്ചാല്‍ സാംപയുടെ ഗൂഗ്ലികള്‍ ഇന്ത്യക്ക് ഭീഷണിയാകുമെന്നുറപ്പ്.

Print Friendly, PDF & Email

Related News

Leave a Comment