Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ലണ്ടന്‍ മെട്രോ ബോംബ് സ്ഫോടനം; പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തു

September 16, 2017

3-1ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ യുവാവ് അറസ്റ്റില്‍. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന പതിനെട്ടുകാരനെ ഡോവറില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നിര്‍ണ്ണായകമായ അറസ്റ്റാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം തീവ്രവാദ ആക്രമണ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പൊലീസ് സംശയിക്കുന്നു.

വെള്ളിയാഴ്ച്ച ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ട്യൂബ് സ്റ്റേഷനില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 8.20നാണ് സ്‌ഫോടനമുണ്ടായത്. ബാഗില്‍ സൂക്ഷിച്ച ബക്കറ്റില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ നിന്ന് കണ്ടെത്തിയ മറ്റൊരു സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുള്ള അഗ്‌നിബാധയില്‍ ഏറെപ്പേര്‍ക്കും മുഖത്താണ് പൊള്ളലേറ്റത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top