കെന്നിക ജെന്‍‌കിന്‍സിന്റെ ദുരൂഹ മരണം; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു

kennikaeവാഷിംഗ്ടണ്‍: ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 19 കാരിയെ കാണാതാകുന്നതിന് മുന്‍പുള്ള വീഡിയോ പൊലീസ് പുറത്തുവിട്ടു. ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കെന്നിക ജെന്‍കന്‍സ് എന്ന 19 കാരിയെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോട്ടലിലെ അടുക്കളയിലൂടെയും സമീപത്തെ ഹോളിലൂടെയും കെന്നിക നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെപ്റ്റംബര്‍ 9 നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടി ഒറ്റയ്ക്കാണ് അടുക്കളയുടെ ഭാഗത്തേക്ക് പോകുന്നത്.

കെന്നിക മദ്യാലസ്യത്തിലായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍. ഇടക്ക് ഇടറി വീഴുന്നതും ഭിത്തിയില്‍ ചാരി നടക്കുന്നതും കാലിടറുന്നതുമെല്ലാം വീഡിയോയിലുണ്ട്. പാര്‍ട്ടിയില്‍ 30 ഓളം പേരുണ്ടായിരുന്നു. അതേസമയം പാര്‍ട്ടിക്ക് വേണ്ടി മുറി ബുക്ക് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

മകളുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെന്നികയുടെ മാതാവ് എഫ്ബിഐ ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 30 ഓളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഹോട്ടലിലെ സത്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

https://www.facebook.com/cbschicago/videos/10155872015273338/

Print Friendly, PDF & Email

Leave a Comment