അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട യുവാവിന് സാന്ത്വനവുമായി ശക്തി തിയ്യറ്റേഴ്സും കേരള സോഷ്യല്‍ സെന്ററും

അബുദാബി: നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്കു താഴെ പൂര്‍ണമായും ചലനശേഷി നഷ്ടപ്പെട്ട്, അബുദാബിയിലെ മഫ്‌റഖ് ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ പത്തുമാസമായി കഴിയുകയായിരുന്ന കാസറഗോഡ് കാനത്തൂര്‍ സ്വദേശി രവി താഴത്തുവീട്ടില്‍, സെപ്തംബര്‍ 19 ചൊവ്വാഴ്ച പുലര്‍ച്ചെ മാഗ്ലൂര്‍ ഫ്ലൈറ്റിനു തിരിച്ചു പോവുകയാണ്.

ആരാലും അറിയാതെ മാസങ്ങളോളം ഈ യുവാവ് ഹോസ്പിറ്റലില്‍ കിടക്കുകയായിരുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്ററിന്റേയും, അബുദാബി ശക്തി തിയ്യറ്റേഴ്‌സിന്റെയും പരിശ്ര ത്തിന്റെ ഫലമായിട്ടാണ് രവിയെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം വിജയിച്ചത്. ഇന്ത്യന്‍ എംബസ്സിയുടെ പൂര്‍ണ്ണ സഹായം ഇതിനുവേണ്ടി ഉണ്ടായിട്ടുണ്ട്. രവിയെ യാത്രയില്‍ സഹായിക്കാന്‍ ശക്തി തിയറ്റേഴ്സിന്റെ പ്രവര്‍ത്തകന്‍ പ്രകാശ് തച്ചങ്ങാട് അനുഗമിക്കുന്നുണ്ട്.

ഫൈസല്‍ ബാവ, അബുദാബി

ravi

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment