സതേണ്‍ കാലിഫോര്‍ണിയ ഈദ് കുടുംബ സംഗമം

EID_pic1ഇര്‍വൈന്‍, കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയയിലുള്ള മലയാളി മുസ്ലിം കുടുംബങ്ങളെ കോര്‍ത്തിണക്കി, എസ്.സി.എം.എം.എ (SCMMA) സംഘടന ഒരുക്കിയ, ഇക്കൊല്ലത്തെ ഈദ് കുടുംബ സംഗമം, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9 ശനിയാഴ്ച , ഏര്‍വൈന്‍ ഓര്‍ച്ചാര്‍ഡ് പാര്‍ക്കില്‍ വെച്ച് നടന്നു.

ഈ സംഗമത്തില്‍ പങ്കെടുത്ത , കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നുമായുള്ള മുപ്പതോളം കുടുംബങ്ങള്‍ക്ക്, ഇത് ജന്മ നാടും വീടും അവിടുത്തെ ആഘോഷങ്ങളും നഷ്ടമാവുന്ന അമേരിക്കന്‍ പ്രവാസിക്ക്, ഗൃഹാതുരത്വം തിരിച്ച് കിട്ടാനും ആഘോഷിക്കാനും ലഭിച്ച ഒരു സുവര്‍ണാവസരമായി മാറി .

അമേരിക്കന്‍ മലയാളി മുസ്ലിം അസോസിയേഷന്‍ നെറ്റ്‌വര്‍ക്ക് (AMMAN) നടത്തിയ റമദാന്‍ പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള , ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും, സയിദു മൗലവി ചടങ്ങില്‍ നിര്‍വഹിച്ചു. രുചിയേറിയ ഭക്ഷണം തയ്യാറാക്കിയ ഫിറോസ് മുസ്തഫ ക്കും സഹായി കുഞ്ഞു മുഹമ്മദിനും സംഘടനയുടെ പേരില്‍ പ്രത്യേക അവാര്‍ഡ് നല്‍കി.

പുതിയ കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് അഷ്റഫ്/അബ്ദുല്‍ ഷുക്കൂര്‍ നെയും തെരെഞ്ഞെടുത്തു. ഈ സാഹോദര്യ സംഗമം വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ കുടുംബങ്ങള്‍ക്കും സംഘാടക സമിതി അംഗങ്ങളും ഉപദേശക സമിതിയും പ്രത്യേകം നന്ദി പറഞ്ഞു.

EID_pic2

Print Friendly, PDF & Email

One Thought to “സതേണ്‍ കാലിഫോര്‍ണിയ ഈദ് കുടുംബ സംഗമം”

  1. സാദിക് ഹുസൈന്‍

    ഇതെന്താ, മലയാളി മുസ്ലിം കുടുംബങ്ങളില്‍ സ്ത്രീകളാരുമില്ലേ? അതോ ഇത് ഓണ്‍ലി ഫോര്‍ ആണുങ്ങള്‍ക്കുള്ള സംഘടനയാണോ?

Leave a Comment