വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അമേരിക്കയില്‍; ഐക്യരാഷ്ട്ര സഭയെ 23-ന് അഭിസംബോധന ചെയ്യും; ചൈനക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യ, യു.എസ്., ജപ്പാന്‍

INDIAന്യൂയോര്‍ക്ക്: ചൈനക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യ, യുഎസ്, ജപ്പാന്‍ അച്ചുതണ്ട്. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇന്ത്യ,യുഎസ്, ജപ്പാന്‍, വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും.

സിക്കിമിലെ ദോക് ലാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണു ലക്ഷ്യം. ദ്വീപുകള്‍ ആയുധം കൊണ്ടു നിറയ്ക്കുന്ന ചൈനീസ് നടപടിയിലാണു ജപ്പാന്റെ ഉത്കണ്ഠ. ‘മനുഷ്യപക്ഷത്തുനിന്നു സമാധാനപരമായ ജീവിതം ഉറപ്പു വരുത്തുക’ എന്നതാണ് യുഎന്നിലെ പൊതുവിഷയം.

ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ മന്ത്രി അസംബ്ലിയിൽ പങ്കെടുക്കുന്ന നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. യു എസ് ഇന്ത്യൻ അംബാസ്സഡർ നവതേജ് സർണ്ണ സുഷമയെ എയർപോർട്ടിൽ നിന്നും കൂട്ടികൊണ്ടുപോയി. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും ജപ്പാനിലെ തറോ കൊണോയുമായിയുള്ള ത്രികക്ഷി യോഗമായിരിക്കും സുഷമയുടെ ആദ്യ പരിപാടി. മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് കൂടുതൽ ഊന്നൽ നൽകുക എന്നതാണ് ഈ യോഗത്തിന്റെ പ്രധാന ഉദ്ദേശം.

തുടർച്ചയായുള്ള ചർച്ചകൾക്കും കൂടികാഴ്ചകൾക്കും ഇടയിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പിന്റെ അധ്യക്ഷതയിൽ ഐക്യരാഷ്ട്രസഭയുടെ പരിഷ്‌കാരങ്ങൾ സംബന്ധിച്ച മീറ്റിംഗിലും സുഷമ പങ്കെടുക്കും. യു.എൻ സെക്രട്ടറി ജനറലിന്റെ പരിഷ്കരണ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന 120 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

യുഎൻ പരിഷ്കാരങ്ങൾ “വിശാലമാമായതും എല്ലാം ഉൾകൊള്ളുന്നതുമാണ്” ഈ മാറ്റങ്ങൾ അതിന്റെ സെക്രട്ടറിയേറ്റിലേക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്നും ഇന്ത്യ പറഞ്ഞിട്ടുണ്ട്. യുഎൻ ജനറൽ അസംബ്ലിയെ 23-ന് അഭിസംബോധന ചെയ്തത് അടുത്തദിവസം തന്നെ സുഷമ സ്വരാജ് ഇന്ത്യയിലേക്ക് മടങ്ങും.

Print Friendly, PDF & Email

Related News

Leave a Comment