മെക്സിക്കോയില്‍ ശക്തമായ ഭൂചലനത്തില്‍ 139 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്ക്; റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം സര്‍‌വ്വത്ര നാശം വിതച്ചു (വീഡിയോ)

170919175914-19-mexico-earthquake-0919-exlarge-169മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. 139 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. മെക്‌സിക്കോ സിറ്റിക്കടുത്തും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്.ആയിരക്കണക്കിന് ആളുകള്‍ ഓഫീസുകളും വീടുകളും ഉപേക്ഷിച്ച് തെരുവിലേക്ക് ഓടിയിറങ്ങി.

https://twitter.com/realDonaldTrump/status/910233418474098688

ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.15നാണ് ഭൂചലനമുണ്ടായത്. സാന്‍ ജുവാന്‍ റബോസോ നഗരത്തില്‍ നിന്ന് 31 മൈല്‍ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

മെക്‌സിക്കോയിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. 1985ല്‍ പതിനായിരത്തിലധികം പേര്‍ മരിക്കാനിടയായ ഭൂചലനത്തിന്റെ 32ാം വാര്‍ഷിക ദിനത്തിലാണ് മെക്‌സിക്കോയില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 90 പേര്‍ മരിച്ചിരുന്നു.

_97870992_97b7d3d3-26fb-484b-8ac8-202eb936e618 _97871226_477b2bdf-be5d-4a44-b2fc-03c213a812ea 170919152322-02-mexico-earthquake-0919-exlarge-169 170919154913-05-mexico-earthquake-0919-exlarge-169 170919160046-07-mexico-earthquake-0919-exlarge-169 170919163807-11-mexico-earthquake-0919-exlarge-169 170919163811-12-mexico-earthquake-0919-exlarge-169 170919163816-13-mexico-earthquake-0919-exlarge-169 170919164639-15-mexico-earthquake-0919-exlarge-169 170919164826-16-mexico-earthquake-0919-exlarge-169 170919165948-18-mexico-earthquake-0919-exlarge-169 170919182332-22-mexico-earthquake-0919-restricted-exlarge-169 earthquake-1

 

 

 

 

 

Print Friendly, PDF & Email

Related News

Leave a Comment