കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ 8ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തും.
ജീവപര്യന്തം തടവുശിക്ഷയ്ക്കുള്ള കുറ്റങ്ങളാണ് ചുമത്തുക. കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരും. ദിലീപിനെതിരായ കുറ്റപത്രത്തില്‍ ഇക്കാര്യം പ്രത്യേകം വ്യക്തമാക്കും. കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനാലാണിത്.
ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഇന്നലെ ഹൈക്കോടതി 26ലേക്ക് മാറ്റിയിരുന്നു. കേസിന്റെ സാഹചര്യത്തില്‍ മാറ്റമൊന്നുമുണ്ടാകാത്ത പക്ഷം എന്തിന് ജാമ്യാപേക്ഷയുമായി ഇപ്പോള്‍ വീണ്ടും വന്നു എന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ചോദ്യം. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കാവ്യയേയും നാദിര്‍ഷയേയും ചോദ്യം ചെയ്യാനുണ്ടെന്നും കോടതി അറിയിച്ചു.
മുമ്പ് ജാമ്യം തള്ളിയ അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കോടതി വാക്കാല്‍ പരാമര്‍ശിക്കുകയുണ്ടായി.ഇതിനിടെ ദിലീപിന്റെ അഭിഭാഷകരുടെ വാദം കോടതി കേട്ടില്ല. ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ജാമ്യാപേക്ഷയില്‍ മറുപടി പറയാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 26 ന് ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കും.
അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയില്‍ വീണ്ടും ദിലീപിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്നലെ തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയും ഉച്ചതിരിഞ്ഞ് 1.45 ന് ഹര്‍ജി പരിഗണിക്കുകയുമായിരുന്നു. ഹൈക്കോടതിയില്‍ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
തന്റെ സിനിമകള്‍ അവതാളത്തിലാണെന്നാണെന്ന് പറഞ്ഞാണ് ദിലീപ് ഇന്നലെ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. 50 കോടിയുടെ പ്രൊജക്ടുകള്‍ ആണ് അവതാളത്തിലായതെന്ന് ഹര്‍ജിയില്‍ പറയുന്നു. മഞ്ജുവിന് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമുണ്ട്.പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ചു. സുനിക്കെതിരെ ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയിട്ടില്ല. സുനിലിന്റെ വാക്കുകളാണ് പൊലീസ് വിശ്വസിക്കുന്നത്. സുനില്‍ സ്ഥിരം കുറ്റവാളിയെന്നും ദിലീപ് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply