Flash News

കേരളത്തിലെ സ്കൂള്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ തൂത്തുവാരി

September 20, 2017

sfi-830x412ദേശീയതലത്തില്‍ എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള മുന്നണികള്‍ വമ്പന്‍ വിജയം നേടിയതിനു പിന്നാലെ കേരളത്തിലെ സ്‌കൂള്‍ പാര്‍ലമെന്റിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളിലും മികച്ച വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 714 സ്‌കൂളുകളില്‍ 674 ലും എസ്എഫ്‌ഐ വിജയിച്ചു. ‘ മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍ ‘ എന്ന മുദ്രാവക്യമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

എം.എസ്.എഫ്-കെഎസ്.യു-എ.ബി.വി.പി കൂട്ടുകെട്ടിനെ തുടച്ചെറിഞ്ഞുകൊണ്ടാണ് വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐ ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. 169 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സൗത്ത് തൃക്കരിപ്പൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചീമേനി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍,ഉദുമ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തായന്നൂര്‍ ഗവ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍,തായിനേരി ഗവ സ്‌കൂള്‍ , മാടായി ഗവ. സ്‌കൂള്‍, ചുഴലി ഗവ സ്‌കൂള്‍, പട്ടാന്നൂര്‍ ഗവ സ്‌കൂള്‍, വന്‍ഡോര്‍ സ്‌കൂള്‍, തിരുവാലി ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബോയ്‌സ് എച്ച്.എസ്.എസ് സ്‌കൂള്‍, പെരിന്തല്‍മണ്ണ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജി.എച്ച്.എസ് എസ് തൃക്കാവ്, ജി.എച്ച്.എസ്.എസ് പാലപ്പെട്ടി ,ജിഎച്ച്എസ്എസ് പാണ്ടിക്കടവ്, ജിഎച്ച്എസ്എസ് പട്ടിക്കാട്, വന്ദേരി എച്ച്എസ്എസ് സ്‌കൂള്‍, ചിറ്റൂര്‍ ബോയ്‌സ് എച്ച്എസ്എസ്, എരുമയൂര്‍ എച്ച്എസ്എസ്, മുണ്ടൂര്‍ എച്എസ്എസ്, എ എസ്എംഎച്ച്എസ്എസ് ആലത്തൂര്‍, കെടിആര്‍പി കോങ്ങാട്, ജിഎച്ച്എസ്എസ് ഓട്ടപ്പല്ലൂര്‍, എസ് ജെഎച്ച്എസ്എസ് പുതുക്കോട്, ജിഎച്എസ്എസ് കിഴക്കഞ്ചേരി, എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

ചുള്ളിയാട് ഗവ സ്‌കൂള്‍, ചിരാള്‍ ഗവ സ്‌കൂള്‍, എടയന്നൂര്‍ ജിഎച്ച്എസ്‌സ്‌കൂള്‍, ബലാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കമ്പല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവ കെഎസ്‌യുവിന്റെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു. പുതുപെരിയാരം എച്ച്എസ് മുണ്ടൂര്‍ എബിവിപി യുടെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു. പാലക്കാട് മിഷന്‍ സ്‌കൂള്‍ എംഎസ്എഫ് ന്റെ കയ്യില്‍ നിന്നും തിരിച്ചു പിടിച്ചു. കെകെഎംഎച്ച്എസ് സ്‌കൂള്‍, ഡിബിഎച്എസ്എസ് മാവേലിക്കര എന്നീ സ്‌കൂള്‍ യുഡിഎസ്എഫ് ല്‍ നിന്നും തിരിച്ചു പിടിച്ചു. എസ്.എഫ്.ഐ ക്ക് ചരിത്ര വിജയംസമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളേയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സിതോമസ് സെക്രട്ടറി എം വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top