ന്യുയോര്‍ക്ക്: ഇ-മലയാളിയുടെ എഴുത്തുകാര്‍ക്ക് വേണ്ടി പ്രതിവര്‍ഷം സംഘടിപ്പിക്കുന്ന സാഹിത്യ അവാര്‍ഡുകള്‍ ലാന സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്യും.ലാന ഭാരവാഹികള്‍ ഇതിനു സദയം അനുമതി നല്കി
ക്വീന്‍സിലെഫ്ളോറല്‍ പാര്‍ക്കിലെ ടൈസന് സെന്ററില്‍ വച്ച് ഒക്ടോബര്‍ 6, 7, 8 എന്നീ തിയ്യതികളില്‍ ആണു ലാന സമ്മേളനം. കഴിയുന്നത്ര പേര് അതില്‍ പങ്കെടുക്കണമെന്നുഅഭ്യര്ത്ഥിക്കുന്നു.
വായനക്കാരുടെ ഓര്‍മ്മക്കായി അവാര്‍ഡ് ജേതാക്കളുടെ വിവരംതാഴെ കൊടുക്കുന്നു.
1. കവിത – ശ്രീമതി എത്സി യോഹന്നന് ശങ്കരത്തില്‍
2. കഥ – ശ്രീ സാംസി കൊടുമണ്‍
3. ലേഖനം – ശ്രീ ജോണ്‍ മാത്യു, ഹൂസ്റ്റന്‍
4. വായനക്കരുടെ പ്രിയ എഴുത്തുകാരന്- ശ്രീ ജോസഫ് പടന്നമാക്കല്‍
4. പ്രത്യേക അംഗീകാരം- ശ്രീമതി മീനു എലിസബത്ത്, ശ്രീ ബി. ജോണ്‍ കുന്തറ
ഈ വര്‍ഷം അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കൊപ്പം മറ്റു പ്രവാസി എഴുത്തുകാരേയും അവാര്‍ഡിനായി പരിഗണിച്ചിരുന്നു. അതനുസരിച്ച് താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
കവിത- തൊടുപുഴ കെ. ശങ്കര്‍, മുംബൈ
കഥ-ശ്രീപാര്‍വതി, കേരള
ലേഖനം- ശ്രീ എം. എസ്. സുനില്‍, കേരള
പ്രത്യേക അംഗീകാരം- മീട്ടു റഹ്മത് കലാം.
2017 ലെ അവാര്‍ഡുകള്‍ക്കായി എഴുത്തുകാര്‍ അവരുടെ നല്ല രചനകള്‍ ഇ-മലയാളിക്ക് അയച്ച് കൊണ്ടിരിക്കുക. വര്‍ഷാവസാനം അവയെല്ലാം വിലയിരുത്തപ്പെടും.
എല്ലാ എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും, അഭ്യുദ്യകാംക്ഷികള്‍ക്കും ഇ മലയാളി നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്ര്സ്തുത ചടങ്ങിലേക്ക് എല്ലാവരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.
സ്നേഹത്തോടെ
ഇ മലയാളി പത്രാധിപസമിതി
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply