Flash News

വിഷയ സ്വീകരണത്തില്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യം എത്രത്തോളമാകാം

September 22, 2017 , മനോഹര്‍ തോമസ്

Sargavedi 2ന്യൂയോര്‍ക്ക്: വിഷയ സ്വീകരണത്തില്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യം എത്രത്തോളമാകാം എന്ന ഈ ഒരു വിഷയം സര്‍ഗവേദി
സ്വീകരിക്കാനുള്ള പ്രധാന കാരണം എഴുത്തുകാരുടെ ഇടയില്‍ അവരുടെ സൃഷ്ടികളില്‍, ഒരു ഭയം നിഴലിക്കുന്ന പോലെ തോന്നപ്പെടുന്നു. അവര്‍ എഴുത്തിന്റെ ലോകത്തേക്ക് എത്തുമ്പോള്‍ എന്തിനെയോ പേടിക്കുന്നപോലെ. കുറച്ചുകൂടി തെളിച്ചു പറയാമായിരുന്നല്ലോ എന്ന് അനുവാചകനെക്കൊണ്ട് ചിന്തിപ്പിക്കുന്നു.

Sargavedi 3കുടിയേറ്റ മണ്ണില്‍ സര്‍ഗ്ഗധനരായ പല എഴുത്തുകാര്‍ ഉണ്ടായിട്ടും അവര്‍ക്കു ചില പരിധിക്കു അപ്പുറത്തേക്ക് ഉയരാന്‍ കഴിയാതെ പോയതിന്റെ ഒരു കാരണം താന്‍ വ്യാപരിക്കുന്ന ചെറു സമൂഹം തന്റെ എഴുത്തിനെ എങ്ങിനെ ഏറ്റുവാങ്ങും എന്ന ആകുലത കൊണ്ട് മാത്രമാണ്. താന്‍ പോകുന്ന പള്ളിക്കാര്‍, താന്‍ വ്യാപരിക്കുന്ന അസോസിയേഷന്‍, തന്റെ ചുറ്റുമുള്ള കുടുംബസമൂഹം, ഇവരെല്ലാം തന്റെ എഴുത്തിനെ എങ്ങിനെ വിലയിരുത്തും. എഴുതുന്നതെല്ലാം അയാളുടെ തന്നെ ജീവിതമാണെന്ന് തെറ്റിദ്ധരിക്കില്ലേ? യാഥാര്‍ഥ്യവും, ഭാവനയും ഊടും, പാവും പോലെ നെയ്യുമ്പോഴാണ് ഉദാത്തമായ സൃഷ്ടികള്‍ ഉണ്ടാകുന്നത്. വേര്‍തിരിച്ചു എടുക്കാനാകാത്തവിധം ഇവ ഇഴചേരുമ്പോള്‍ എഴുത്തുകാരന്‍ എന്തിന് പേടിക്കണം.

പെന്തകൊസ്തിലേക്ക് ചേര്‍ന്ന ചിത്രകാരന്‍ എന്ത് വരച്ചാലും യേശുക്രിസ്തുവിന്റെ മുഖമായി പോകുന്നപോലെ. അതിനുമുമ്പ് അയാള്‍ അതിമനോഹരമായ ചിത്രരചന നടത്തിയിരുന്നതാകാം. അവിടെയും ചിത്രകാരന്‍ മറന്നു പോകരുതാത്ത ഒരു കാര്യം ശിവകാശിയില്‍ അടിച്ച കലണ്ടറില്‍ നിന്നാണ് അയാള്‍ ആദ്യമായി യേശുക്രിസ്തുവിന്റെ മുഖം കണ്ടത്.

പിന്നെ കാണുന്ന ഒരു പ്രവണത ക്രിസ്തുമസിനും, ഓണത്തിനും, ഈസ്റ്ററിനും മാത്രം ആ വിഷയങ്ങളില്‍ വ്യാപാരിക്കുന്നവര്‍. അപ്പോളത്തെ സൃഷ്ടി കഴിഞ്ഞാല്‍ പിന്നെ ആളെ കാണില്ല. വേറൊരു കൂട്ടര്‍ സമൂഹത്തില്‍ ഹൃദയസ്പൃക്കായ ഒരു സംഭവം ഉണ്ടാകുമ്പോള്‍ മാത്രം പേന എടുക്കും. ഹൃദയം പൊട്ടി എഴുതും, പിന്നെ കാണില്ല.

പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി നമ്മള്‍ മനസ്സില്‍ മഹിമാധനരായി സൂക്ഷിക്കുന്നവരെപ്പറ്റി മോശം പറഞ്ഞെഴുതുക. വെളുത്ത ചുവരിലേക്ക് കറുത്ത മഷി കുടയുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസം സൃഷ്ടിക്കുക. അവിടെ യേശുക്രിസ്തുവും ഗാന്ധിജിയും ഒക്കെ കടന്നു വരും.

Sargavedi 4ബൈബിള്‍ ബിംബങ്ങളും പ്രാക്തന ബിംബങ്ങളും ഇതിഹാസ ബിംബങ്ങളും ഉപയോഗിക്കുന്നതിനോടൊപ്പം ലൈംഗിക ബിംബങ്ങളും ഉപയോഗിച്ച് ശ്രദ്ധ പിടിച്ചു പറ്റുക. പള്ളികള്‍ കൊടികുത്തിവാഴുന്ന അമേരിക്കന്‍ സമൂഹത്തില്‍ അത്തരം എഴുത്തുകാര്‍ എത്രതന്നെ സര്‍ഗ്ഗധനരായാലും അംഗീകൃതരാകില്ല.

സന്തോഷ് പാലാ തൊടുപുഴ ന്യൂമാന്‍ കോളേജിലെ ജോസഫ് സാറിന് കൈ നഷ്ടപ്പെട്ട കാര്യം പരാമര്‍ശിക്കുകയുണ്ടായി. ഒരെഴുത്തുകാരന്റെ അഭിപ്രായത്തെ നേരിടേണ്ടത് ബുദ്ധികൊണ്ടായിരിക്കണം, അല്ലാതെ ശരീരം കൊണ്ടല്ല. ” ലിംഗവിശപ്പു് ” എഴുതിയയാള്‍ ഏറ്റവും വേഗം ശ്രദ്ധ കിട്ടാന്‍ കുറുക്കുവഴി തേടുകയായിരുന്നു. കേരളത്തിലെ എഴുത്തു പല തട്ടുകളായി തിരിയുന്നു . അരാചകവാദികളുടെ ഇടം, നിരീശ്വര വാദികളുടെ ഇടം, ദളിതരുടെ, സ്ത്രീപക്ഷക്കാരുടെ അങ്ങിനെ പലതും. ഒരാളുടെ charactor ഫോര്‍മേഷന്‍ എങ്ങിനെയാണോ നടന്നത്, അതിനെ ആശ്രയിച്ചായിരിക്കും അയാളുടെ എഴുത്തും മാറി ചിന്തിക്കാനും, മാറ്റിചിന്തിക്കാനും അയാള്‍ പാടുപെടേണ്ടിവരും.

പണ്ട് അധികാര സ്ഥാപനങ്ങളെ പ്രകിര്‍ത്തിച്ചു എഴുതാന്‍ എഴുത്തുകാര്‍ നിര്‍ബന്ധിതരായിരുന്നു. ഇന്ന് എഴുത്തു വ്യക്തിയുടെ സ്വാതന്ത്ര്യമായി മാറി.”ഇന്നത് ആണ് ശരി ” എന്നൊരവസ്ഥയില്ല. ഇന്നലത്തെ ശരികള്‍ ഇന്നത്തെ ശരി ആകണം എന്നില്ല. പൊന്‍‌കുന്നം വര്‍ക്കിയും, മുട്ടത്തു വര്‍ക്കിയും എഴുത്തില്‍ സത്യസന്ധത കാണിച്ചവരാണ്. ലൈംഗിക ബിംബങ്ങള്‍ ഉപയോഗിക്കുന്ന ഒരു കവിയും വസ്ത്രം ഉടുക്കാതെ നടന്നു കണ്ടിട്ടില്ല. ഈ അഭിപ്രായങ്ങളാണ് ജെ. മാത്യു സാര്‍ പറഞ്ഞത് .

ജോസ് ചെരിപുരം എങ്ങനെ പറഞ്ഞു, വയലാര്‍ നിരീശ്വരവാദി ആയിരുന്നിട്ടും അതിമനോഹരമായ ഭക്തിഗാനങ്ങള്‍ എഴുതി. എഴുത്തുകാര്‍ പലപ്പോഴും വളരെ hipocrat ആകും. അമേരിക്കയില്‍ ഉണ്ടാകുന്ന കൂടുതല്‍ സൃഷ്ടികളും മതസംബന്ധിയും ഈശ്വര പ്രകിര്‍ത്തനങ്ങളുമാണ്. പള്ളിയില്‍ കാല് ചവിട്ടി നില്‍ക്കുന്ന എഴുത്തുകാരന് എളുപ്പവും അതാണ്.

രാജു തോമസിന്റെ അഭിപ്രായത്തില്‍ “എഴുതാന്‍ ഒരുപാട് ധൈര്യം ആവശ്യമാണ് ” ഇവിടുത്തെ പല എഴുത്തുകാര്‍ക്കും ബോധപൂര്‍വമായ ജാഡ ഉണ്ട് . അതിനു രാജു എടുത്തു പറഞ്ഞത് രെജിസ് നെടുങ്ങാടപ്പിള്ളിയുടെ വരികളാണ്. “നിങ്ങള്‍ അമ്പതന്‍മാര്‍ക്കും, അറുപതന്മാര്‍ക്കും ലിംഗ മൂര്‍ച്ചയില്ല”എന്നാണ്. മാത്യു അര്‍ണോള്‍ഡ് പറഞ്ഞു ,”ഓള്‍ litrature ഈസ് എ ക്രിട്ടിസിസം ഓഫ് ലൈഫ് ” അത് മനുഷ്യ ഗന്ധിയായിരിക്കണം, മാത്രമല്ല അത് ജീവിതത്തെ ധാര്‍മികമായി ബലപ്പെടുത്തുകയും വേണം.

Sargavedi 1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top