കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ അറസ്റ്റിലായ ഹെറുന്നീസയ്ക്ക് മൂന്നു ഭര്ത്താക്കന്മാര്. 30 വയസിനിടയിലെ മൂന്നാമത്തെ ഭര്‍ത്താവാണ് അക്രമത്തിന് ഇരയായ തിരൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദ് (27). ജനനേന്ദ്രിയം മുറിച്ച കേസില്‍ ഭാര്യ ഹൈറുന്നീസയെ (30) ഇന്നലെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയതപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് എസ്.ഐ നിപുന്ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
ലോഡ്ജ് മുറിയിലെത്തിയ ശേഷം ജാറത്തിലെ വെളളമാണ് എന്നു പറഞ്ഞ് ഒരു ദ്രാവകം നല്കി കട്ടിലില്‍ കിടത്തിയാണു ജനനേന്ദ്രിയം മുറിച്ചത്. അപ്പോള്‍ വേദന അനുഭവപ്പെട്ടില്ലെന്നും യുവാവ് മൊഴിനല്‍കി. ഇയാളുടെ പാസ്പോര്‍ട്ടിലും ഭാര്യയായി യുവതിയുടെ പേരുണ്ട്.
ഭീഷണിപ്പെടുത്തിയാണു ഇര്‍ഷാദിനെ യുവതി ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്. വന്നില്ലെങ്കില്‍ യുവാവിന്റെ വീട്ടിലേക്കു ചെല്ലുമെന്നായിരുന്നു ഭീഷണി. ഇര്‍ഷാദിന്റെ വീട്ടുകാരറിയാതെ ഒരു വര്‍ഷം മുമ്പ് പാലക്കാട്ടായിരുന്നു ഇവരുടെ രജിസ്റ്റര്‍ വിവാഹം. താന്‍ സ്വയമാണു കൃത്യം നിര്‍വഹിച്ചതെന്ന ആദ്യ മൊഴി, ശസ്ത്രക്രിയക്കു ശേഷം യുവാവ് തിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാനഹാനി ഭയന്നും വിദേശത്തെ ജോലി നഷ്ടപ്പെടുമെന്നതിനാലുമാണു ആദ്യം പരാതി നല്‍കാതിരുന്നതെന്നും യുവാവ് മൊഴി നല്കി.
യുവാവിന്റെ ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞതായി ശസ്ത്രക്രിയ നടത്തിയ കോഴിക്കോട്ടെ സ്വകാരൃ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ലോഡ്ജ് മുറിയില്‍ നിന്നും കണ്ടെടുത്ത പേനാക്കത്തി യുവാവ് തിരിച്ചറിഞ്ഞു. തിരൂരിലെ ജ്വല്ലറിക്കു സമീപത്തുനിന്നാണു യുവതി കത്തി വാങ്ങിയതെന്നും പോലീസ് കണ്ടെത്തി. പേപ്പര്‍ മുറിക്കാനുപയോഗിക്കുന്ന ചെറിയ പേനാക്കത്തിയാണിത്. അതേസമയം, യുവാവിന്റെ ജനനേന്ദ്രിയത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി വിജയകരമായിരുന്നെങ്കിലും അഞ്ചു ദിവസത്തിനു ശേഷമെ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനെ കഴിഞ്ഞ ദിവസമാണു ജനനേന്ദ്രിയം ഭാഗികമായി ഛേദിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവശേഷം യുവാവിനെ ആദ്യം വളാഞ്ചേരിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിന്നു. വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമാണ് യുവതി. വിവാഹ മോചനത്തിന് ശേഷമാണ് ഇവര്‍ ഇര്‍ഷാദിനെ വിവാഹം കഴിച്ചതെന്നു പോലീസ് വ്യക്തമാക്കി.തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കാന്‍ ഹൈറുന്നീസയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയിലാണ് സംഭവം അരങ്ങേറിയത്.
പത്തരയോടെയാണ് ദമ്പതിമാര്‍ ലോഡ്ജില്‍ മുറിയെടുത്തത്. അരമണിക്കൂറിനുശേഷം ഹൈറുന്നീസ ലോഡ്ജ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സ് ഓഫീസിലെത്തി ഭര്‍ത്താവിന് പരിക്കേറ്റെന്നും ഉടന്‍ ആസ്പത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. ട്രാവല്‍സിലെ ജീവനക്കാര്‍ വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ ഹൈറുന്നിസ ഇര്‍ഷാദിനെ വളാഞ്ചേരിയിലെ ആസ്പത്രിയിലെത്തിച്ചു. ആസ്പത്രി അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഹൈറുന്നിസയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെ വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ ഹൈറുന്നീസ വിവാഹമോചനംനേടിയ ശേഷമാണ് ഇര്‍ഷാദിനെ വിവാഹംകഴിച്ചത്. ആദ്യ ഭര്‍ത്താവിന്റെ ദുര്‍നടപ്പ് സഹിക്കാതെയാണ് വിവാഹമോചനം നേടിയതെന്ന് ഹൈറുന്നിസ പറയുന്നു. ആക്രമണത്തിനിരയായ ഇര്‍ഷാദിന്റെ നാട്ടിലേക്കായിരുന്നു പെരുമ്പാവൂരില്‍നിന്ന് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തുകൊണ്ടുവന്നത്.
വിവാഹമോചനം നേടിയ ഹൈറുന്നീസയുടെ മൊബൈല്‍ നമ്പറിലേക്ക് ഇര്‍ഷാദിന്റെ വിളിയെത്തിയതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പം ആരംഭിക്കുന്നത്. ഹൈറുന്നീസയ്ക്ക് ഇര്‍ഷാദിനെക്കാള്‍ പ്രായക്കൂടുതലുണ്ടായിരുന്നെങ്കിലും ഇരുവരുടെയും അടുപ്പം രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുവരെയെത്തി.
ഒരു വര്‍ഷംമുമ്പ് പാലക്കാട്ടുവെച്ചായിരുന്നു വിവാഹം. ഇര്‍ഷാദിന്റെ വീട്ടുകാരറിയാതെ വിവാഹം രജിസ്റ്റര്‍ചെയ്തു. വിദേശത്തു ജോലിചെയ്യുന്ന ഇര്‍ഷാദിന്റെ വിവാഹം നടത്താന്‍ അടുത്തിടെ വീട്ടുകാര്‍ തീരുമാനിച്ചു. ഇര്‍ഷാദ് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയശേഷം വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും നടത്തി. ഇതാണ് യുവതിയെ അക്രമത്തിന് പ്രേരിപ്പിച്ചത്. ഒരാഴ്ചമുമ്പ് കുറ്റിപ്പുറത്തെ ഇതേ ലോഡ്ജില്‍ ഇരുവരും മുറിയെടുത്തിരുന്നു. വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് ഇര്‍ഷാദിന്റെ നീക്കമെന്നറിഞ്ഞതോടെ വീണ്ടും കുറ്റിപ്പുറത്തെത്തി കാണണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.
പെരുമ്പാവൂരില്‍നിന്ന് തിരൂരിലെത്തിയ ഹൈറുന്നിസ പേനാകത്തി വാങ്ങിയാണ് കുറ്റിപ്പുറത്തെത്തിയത്. ഇര്‍ഷാദിനൊപ്പം ലോഡ്ജ് മുറിയിലെത്തി വിവാഹത്തില്‍നിന്ന് പിന്മാറാന് ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോള്‍ ഇര്‍ഷാദിനെ ആക്രമിച്ചു. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാനാണ് കൃത്യം നടത്തിയതെന്നാണ് ഹൈറുന്നീസ പോലീസിന് മൊഴിനല്‍കിയത്.
സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ യുവതിയെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നെങ്കിലും കസ്റ്റിഡയിലെടുത്തിരുന്നില്ല. നിലവില്‍ വധശ്രമം, ആയുധം ഉപയോഗിച്ച് മുറവേല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണു യുവതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം കേസുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ കഴിയാവുന്ന മുഴുവന്‍ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തണമെന്ന് ഉന്നത പോലീസ് വൃത്തങ്ങളില്‍നിന്നും അന്വേഷണോദ്യോഗസ്ഥനു നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തില്‍ വനിതാപോലീസുകാരായ സീമ, സുബീന എന്നിവരും ഉണ്ടായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply