Flash News

ഹണിപ്രീത് മുന്‍‌കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നു; ഡല്‍ഹി ലജ്പത് നഗറിലെ അഭിഭാഷകനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി

September 25, 2017 , .

Honeypreet-Insan-800x450ന്യൂഡല്‍ഹി: പൊലീസ് തെരയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് തിങ്കളാഴ്ച ഡല്‍ഹിയില്‍ ഉണ്ടായിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ പ്രദീപ് ആര്യ. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒപ്പ് ഇടുന്നതിനുവേണ്ടിയാണ് ഹണിപ്രീത് തന്റെ ഓഫീസിലെത്തിയതെന്ന് പ്രദീപ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ഡല്‍ഹിയിലെ ലജ്പത് നഗറിലുള്ള ഓഫീസിലാണ് ഹണിപ്രീത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ ഹണിപ്രീതിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അപേക്ഷിക്കുമെന്നും പ്രദീപ് പറഞ്ഞു. 151, 152, 153, 120ബി, 121എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഹണിപ്രീതിനെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 18ന് ഹണിപ്രീതിനെ ഹരിയാന പൊലീസ് പിടികിട്ടാപുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ കോടതി ഗുർമീത് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പിന്നിൽ പ്രവർത്തിച്ച 43 പേരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഹണിപ്രീതിനെ ഹരിയാന പൊലീസ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംഭവശേഷം ഒളിവിൽ പോയ ഹണിപ്രീതിനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അവർ ഡൽഹിയിൽ ഉണ്ടായിരുന്നുവെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ ഉണ്ടാകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top