Flash News

ഹണിപ്രീതിനെ പിടികൂടാന്‍ കഴിയാത്തതിന്റെ കാരണം പോലീസിലെ ‘ചാരന്മാര്‍’; പോലീസ് നീക്കം തത്സമയം അറിയാന്‍ കണ്‍‌ട്രോള്‍ റൂമും വാട്സ്‌ആപ് ഗ്രൂപ്പും

September 29, 2017

honeypreet-830x412സ്ത്രീ പീഡനക്കേസില്‍ അകത്തായ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ പിടികൂടാന്‍ വ്യാപക വല വിരിച്ചിട്ടും കുടുങ്ങാത്തതിനു പിന്നില്‍ പോലീസിലെ ‘ചാരന്മാര്‍’. ഗുര്‍മീതിനു ശിക്ഷിവിധിച്ചയന്നു കലാപമുണ്ടാക്കി രക്ഷപ്പെടുത്താന്‍ പദ്ധതിയിട്ട ഹണിപ്രീത് പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നും വെളിപ്പെടുത്തല്‍. ഓഗസ്റ്റ് 25നു പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ തത്സമയം ചോര്‍ത്തിയിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണു കലാപം ആസൂത്രണം നടത്തിയതെന്നും ഐബി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഡല്‍ഹിയിലെത്തി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒപ്പിട്ടിട്ടും പിടികൂടാന്‍ കഴിയാതിരുന്നതിനു പിന്നിലും പോലീസിലെ ദേര സച്ച സൗദയുടെ അനുയായികളായ ചാരന്മാര്‍ തന്നെയെന്നും ചൂണ്ടിക്കാട്ടുന്നു.

ഹണിപ്രീതിനെതിരേ ഓരോ നീക്കമുണ്ടാകുമ്പോഴും അതു തത്സമയം ചോരുന്നുണ്ട്. ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെ അതിജീവിച്ചാണു പോലീസിന്റെ പ്രവര്‍ത്തനമെന്നും സൂചനയുണ്ട്. ദേരസച്ച സൗദയുടെ രണ്ടാം ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഹണിപ്രീത് ഇപ്പോള്‍ ഹരിയാനയിലെ ‘മോസ്റ്റ് വാണ്ടഡ്’ വനിതയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ 33 ദിവസത്തിനിടെ എത്തിയിട്ടും പോലീസിന്റെ കൈയില്‍നിന്നു വഴുതിപ്പോകുന്നതിനു കാരണം ഇവര്‍ ഒരുക്കിയ വിപുലമായ സൗകര്യങ്ങളാണ്.

honey-preet1പോലീസിന്റെ നീക്കം അപ്പപ്പോള്‍ അറിയാന്‍ പഞ്ചകുളയിലെ സെക്ടര്‍ മൂന്നില്‍ ദേര അനുയായികളുടെ കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ഇവര്‍ നടത്തുന്നുണ്ട്. ഇതിലൂടെ ഇവര്‍ക്ക് അപ്പപ്പോള്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നുണ്ട്. ഓഗസ്റ്റ് 25നു ഗുര്‍മീതിനു ശിക്ഷ വിധിച്ച ദിവസം പ്രധാനപ്പെട്ട അനുയായികളുടെ പക്കല്‍ അനധികൃത വയര്‍ലെസ് സെറ്റുകളുണ്ടായിരുന്നെന്നും ഇതിലൂടെ ഇവര്‍ കാര്യങ്ങള്‍ അറിയിഞ്ഞിരുന്നെന്നുമാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഹരിയാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും ഇവര്‍ക്കിതിലൂടെ നുഴഞ്ഞു കയറാന്‍ കഴിഞ്ഞു. ഇതിനുശേഷം ഇവരുടെ ഒളിത്താവളങ്ങളില്‍ പോലീസ് എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ഇവര്‍ക്കു രക്ഷപ്പെടാനും കഴിയുന്നുണ്ട്.

കേസിലെ മുഖ്യപ്രതിയാണു ഹണിപ്രീതെന്നും അറസ്റ്റില്‍നിന്നു രക്ഷപ്പെടുന്നതിലൂടെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണിവര്‍ ചെയ്യുന്നതെന്നും ഹരിയാന പോലീസ് മുഹമ്മദ് അഖില്‍ പറഞ്ഞു. പോലീന്റെ ‘ഷാഡോ’ വിഭാഗം ഓരോ തവണ ഹണിപ്രീതിന്റെ ഒളിസങ്കേതങ്ങളിലെത്തും മുമ്പ് ഇവര്‍ വിവരമറിയുന്നുണ്ട്. ഓഗസ്റ്റ് 25ന് റോത്തക്കില്‍നിന്നും സിര്‍സയിലേക്കു പോകാന്‍ പോലീസ് തന്നെയാണിവര്‍ക്കു സഹായം ചെയ്തത്. ഇവരാണു കലാപത്തിനു നിര്‍ദേശം നല്‍കിയതെന്ന് അപ്പോഴേക്കും വ്യക്തമായിരുന്നു. ഓഗസ്റ്റ് 26 വരെ ദേര ആസ്ഥാനത്തു കഴിഞ്ഞ ഹണിപ്രീത്, പോലീസിന്റെ സെഡ്പ്ലസ് സുരക്ഷയിലാണ് ഇവിടെനിന്നു കടന്നതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പോലീസ് കമാന്‍ഡോകളുടെ പിന്തുണയോടെ ഇവര്‍ ഹനുമാന്‍ഗഡില്‍ 27, 28 തീയതികളില്‍ കഴിഞ്ഞു. 28നു തന്നെയാണ് ഇവര്‍ക്കെതിരേ കേസ് എടുത്തത്. തുടര്‍ന്ന് ഓഗസ്റ്റ് 29വരെ ദേര അനുയായിക്കൊപ്പം ഇവര്‍ സാംഗരിയ ഗ്രാമത്തിലും കഴിഞ്ഞു.

ഇവിടെനിന്നും ഇവര്‍ ഉദയ്പുരിലെ ഗുരുസാര്‍ മോഡിയയിലും രാജസ്ഥാനിലെ ബാര്‍മറിലും എത്തി. അവിടെനിന്നു ഡല്‍ഹിയിലെത്തിയ ഇവര്‍ രണ്ടു മണിക്കൂര്‍ അഭിഭാഷകനൊപ്പം ചിലവഴിച്ചു. തുടര്‍ന്നു ഹരിയാന പോലീസിന്റെ മൂക്കിനു കീഴെനിന്നും കടന്നു കളയുകയും ചെയ്തു. ഇവര്‍ ഡല്‍ഹിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ ഹരിയാന പോലീസ് ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തിരുന്നു. സെപ്റ്റംബര്‍ 27ന് ഇവര്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് 2 അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇവിടെനിന്നും ഗുഡ്ഗാവിലെ ഫ്ലാറ്റിലേക്കു മുങ്ങി. ഇവിടെ പോലീസ് റെയ്ഡിനെത്തുമ്പോഴേക്കും അവിടെനിന്നും വഴുതി മാറി. ഇപ്പോഴും ഹണിപ്രീത് എവിടെയെന്നു ഹരിയാന പോലീസിനു വ്യക്തമായ സൂചനയില്ല. പോലീസിന്റെ നീക്കം അപ്പപ്പോള്‍ അറിയുന്നതിനാല്‍ അടുത്തെങ്ങും അറസ്റ്റിലാകാന്‍ സാധ്യതയില്ലെന്നും വിലയിരുത്തുന്നവരുണ്ട്. പോലീസിനു ഹരിയാനയിലെ ബിജെപി നേതാക്കളില്‍നിന്നും കടുത്ത സമ്മര്‍ദങ്ങളുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനു ഗുര്‍മീതിന്റെ സഹായം ലഭിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top