ഹൂസ്റ്റന്‍ കെ.എച്ച്.എസില്‍ വീണ്ടും ഓണം വരവായി

Newsimg1_20843071ഇന്ന് ഓണാഘോഷം ടിവി ചാനലുകളിലും അസാസിയേഷനുകളും ക്ലബ്ബുകളുമായി ഒതുങ്ങി നില്‍ക്കുന്നു. ആഘോഷങ്ങള്‍ ആചാരമറിയാതെ കൊണ്ടാടുമ്പോള്‍ യഥാര്‍ത്ഥ ചൈതന്യം ഇല്ലാതാവുന്നു അല്ലെങ്കില്‍ അതിന്റെ സംസ്കാരം നഷ്ടപ്പെടുന്നു.

കൊമ്പന്‍ മീശയും കുടവയറുമായി മഹാബലിയെ കാണിച്ച് നമ്മള്‍ എന്താണ് വരുംതലമുറയെ കാണിച്ചു കൊടുക്കുന്നത്, ത്യാഗത്തിന്റെ, പങ്കു വെക്കലിന്റെ, സമര്‍പ്പണത്തിന്റെ, സ്‌നേഹത്തിന്റെ, ഐശ്വര്യത്തിന്റെ, സമഭാവനയുടെ പ്രതീകമായ മഹാബലിയെ വരുംതലമുറയിലൂടെയെങ്കിലും വളര്‍ത്തിയെടുക്കുവാനുള്ള പരിശ്രമത്തിലാണ് ഹൂസ്റ്റണിലെ ഹിന്ദു സമൂഹം. ആയതിലേക്ക് പരമ്പരാഗതമായ ഓണാഘോഷമാണ് ഒക്ടോബര്‍ ഒന്നാം തീയതി സ്റ്റാഫോര്‍ഡ്‌ ഷെയര്‍ മിസ്സൗറി സിറ്റി ക്‌നാനായ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സാംസകാരിക പരിപാടികളോടൊപ്പം തനത് തിരുവാതിര, ചെണ്ടമേളം, ഓണപ്പൂക്കളം സുഭിക്ഷമായ സ്വാദിഷ്ടമായ ഓണസദ്യ എന്നിവ ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്ര സൗകര്യങ്ങള്‍ വിപുലീകരിക്കുവാന്‍ വേണ്ടി കുടിയുള്ള ഈ ഓണാഘോഷം സമ്പന്നമാക്കുവാന്‍ എല്ലാ മലയാളി സഹോദരീ സഹോദരന്മാരേയും സ്‌നേഹാദരങ്ങളോടെ വിനയപുരസ്സരം ക്ഷണിച്ചു കൊള്ളുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് വാസുദേവന്‍ 832 528 6581, ഷണ്മുഖന്‍ വല്ലുളിശ്ശേരി 832 640 0614, രമാ പിള്ള 832 350 1701, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം 713 729 8994.

Print Friendly, PDF & Email

Leave a Comment