Flash News

യു.എസ്. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജ സീമ വര്‍മ്മയുടെ പേര് സജീവ പരിഗണനയില്‍

October 1, 2017 , പി.പി. ചെറിയാന്‍

Vice President Mike Pence administers the oath of office to Seema Verma, Administrator of the Centers for Medicare and Medicaid Services, accompanied by her husband Sanjay, her son Shaan, and her daughter Maya, Tuesday, March 14, 2017, in the Eisenhower Executive Office Building on the White House complex in Washington. (AP Photo/Andrew Harnik)

വാഷിംഗ്ടണ്‍: ഹെല്‍ത്ത് സെക്രട്ടറി ടോം പ്രൈസ് രാജിവച്ച ഒഴിവിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ സീമ വര്‍മയുടെ പേര് സജീവ പരിഗണനയില്‍. മെഡികെയര്‍, മെഡികെയ്ഡ് സര്‍വീസിന്റെ അഡ്മിനിസ്‌ട്രേറ്ററായ സീമയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ട്രമ്പ് ഉള്‍പ്പെടെ എല്ലാവരുടെയും പ്രശംസ നേടിയിരുന്നു.

വെള്ളിയാഴ്ച ടോം പ്രൈസ് രാജി സമര്‍പ്പിച്ചതോടെ അടുത്ത ഹെല്‍ത്ത് സെക്രട്ടറി ആരാണെന്നുള്ള ചര്‍ച്ചകള്‍ വാഷിംഗ്ടണില്‍ സജീവമാണ്. ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ സ്കോട്ട് ഗോട്ടലിസിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ഒബാമ കെയര്‍ പിന്‍വലിച്ചു പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പാസാക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്കു കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്ത വര്‍ഷമെങ്കിലും ഒബാമ കെയര്‍ പിന്‍വലിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ട്രമ്പ്.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ വിശ്വസ്ത എന്ന നിലയില്‍ സീമ വര്‍മ്മയ്ക്കാണ് കൂടുതല്‍ സാധ്യത എന്നാണ് കണക്കാക്കപ്പെടുന്നത്.

seema-verma


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top