Flash News

“പൂമരം” ഷോ ഒക്ടോബര്‍ 15ന് ന്യൂജേഴ്‌സിയില്‍

October 1, 2017

Poomaram new flyer1ന്യൂജേഴ്‌സി: എം ബി എന്‍ ഫൗണ്ടേഷന്‍ ന്യൂജേഴ്‌സി മലയാളികള്‍ക്കായി അവതരിപ്പിക്കുന്ന “പൂമരം” ഷോ ഒക്ടോബര്‍ 15ന് വൂഡ്ബ്രിഡ്ജ് മിഡില്‍ സ്കൂള്‍ (525 Barron Ave, Woodbridge, NJ 07095) ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്കാരംഭിക്കും. ഇതിനോടകം അമേരിക്കയിലെ പല സംസ്ഥാനങ്ങളില്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഷോ ആണ് ഗായിക വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടക്കുവാന്‍ പോകുന്നതെന്ന് എം ബി എന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു .

എം ബി എന്‍ ഫൗണ്ടേഷന്റെ ഉത്ഘാടനം പൂമരം ഷോയ്ക്കു മുന്നോടിയായി നടക്കും. ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ മാധവന്‍ ബി നായര്‍ ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എന്‍ ഫൗണ്ടേഷന്‍. ‘പ്രോമോട്ടിങ് സ്കില്‍സ്,സപ്പോര്‍ട്ടിങ് ഹെല്‍ത്ത് “എന്ന ആശയത്തോടെയാണ് എം ബി എന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളിലെ കഴിവുകള്‍ വികസിപ്പിക്കുക, നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കുള്ള സഹായം നല്‍കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ ഫൗണ്ടേഷനുണ്ട് .

അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പരിപാടികളില്‍ നിന്നും വളരെ വ്യത്യസ്തത നിറഞ്ഞതാകും വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന “പൂമരം” ഷോ. മലയാളികളുടെ കുടുംബങ്ങളിലെ സ്വന്തം അംഗത്തെപ്പോലെ നാം കാണുന്ന കലാകാരിയായ വൈക്കം വിജയലക്ഷ്മിയുടെ ആദ്യത്തെ അമേരിക്കന്‍ ഷോ കൂടിയാണ് പൂമരം. ആദ്യം പാടിയ സിനിമാപാട്ടുകൊണ്ട് തന്നെ സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന ഗായികയാണ് വിജയലക്ഷ്മി. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ “സെല്ലുലോയിഡി”ലെ കാറ്റേ കാറ്റേ എന്നു തുടങ്ങുന്ന ഗാനം മലയാളക്കരയാകെ അലയടിച്ചു. ആ പാട്ട് ഒരിക്കലെങ്കിലും മൂളാത്തവര്‍ കുറവായിരിക്കും. ആദ്യ പാട്ടിനു തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയ സമിതിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. മാത്രമല്ല,വിജയലക്ഷ്മിയുടെ വേറിട്ട ആലാപന ശൈലി പരക്കെ അംഗീകരിക്കപ്പെട്ടു.

പുല്ലാംകുഴലില്‍ നാദവിസ്മയം തീര്‍ക്കുന്ന ചേര്‍ത്തല രാജേഷും, ബിനോയിയും അടങ്ങുന്ന സംഘം ഒരുക്കുന്ന സംഗീതവിരുന്നും ഇതോടൊപ്പം അവതരിപ്പിക്കും.

ഡയമണ്ട് നെക്ക്‌ലേസിലൂടെ മലയാള സിനിമയിലെത്തി ഒപ്പത്തിലെ പോലീസ് ഓഫിസര്‍ വരെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ചലച്ചിത്ര നടി അനുശ്രീയും , രൂപശ്രീ, സജ്‌ന നജാം, ശ്രുതി തമ്പി, ഷാജു തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍ കാണികള്‍ക്കു ആവേശമാകും.സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവ് സജ്‌ന നജാം ആണ് നൃത്ത സംവിധാനം നിര്‍വഹിക്കുന്നത്. “മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഹിറ്റ് പാട്ട് എഴുതി ഈണം പകര്‍ന്ന അരിസ്‌റ്റോ സുരേഷ്, അനുകരണ കലയുടെ മുടിചൂടാ മന്നന്‍ ആയ അബിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും, നടന്‍ അനൂപ് ചന്ദ്രനും, ആക്ഷന്‍ ഹീറോ സുരേഷും ഒരുക്കുന്ന കോമഡി സ്കിറ്റുകളും പുതിയ അനുഭവമാകും നമുക്ക് സമ്മാനിക്കുക. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ കലാകാരന്‍മാര്‍ പൂമരത്തിനൊപ്പം ന്യൂജേഴ്‌സിയിലെ കാണികളെ വിസ്മയിപ്പിക്കുവാന്‍ എത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാധവന്‍ ബി നായര്‍ (ചെയര്‍മാന്‍) 732 718 7355, വിനീത നായര്‍ (പി.ആര്‍.ഒ) 732 874 3168.

വാര്‍ത്ത: വിനീത നായര്‍

Poomaram new flyer


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top