ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന്റെ മെത്രാഭിഷേക വാര്‍ഷികവും ജന്മദിനവും ആഘോഷിച്ചു

Mar Joy Alapatt Birthday cel-2 2017ഷിക്കാഗോ: സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ സഹായമെത്രാനായി മാര്‍ ജോയ് ആലപ്പാട്ട് അഭിഷിക്തനായതിന്റെ മൂന്നാം വാര്‍ഷികവും അദ്ദേഹത്തിന്റെ ജന്മദിനവും ആഘോഷിച്ചു. സെപ്റ്റംബര്‍ 29 ശനിയാഴ്ച രാവിലെ 8 മണിക്ക് ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന വി. കുര്ബാനയോടനുബന്ധിച്ചതായിരുന്നു ആഘോഷങ്ങള്‍.

MarJoyAlappattമാര്‍ ജോയ് ആലപ്പാട്ട് ഈ വി. കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് അദ്ദേഹത്തിന് ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇടവക വികാരി എന്ന നിലയിലും അതിനു ശേഷം ഇപ്പോള്‍ സഹായമെത്രാന്‍ എന്ന നിലയിലും ഈ ഇടവകസമൂഹത്തില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ സ്‌നേഹത്തിനും സഹകരണങ്ങള്‍ക്കും വളരെ ഹൃദ്യമായി നന്ദി അറിയിച്ചു. രൂപതാ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ തുടങ്ങി ഏഴു വൈദികര്‍ സഹകാര്‍മ്മികര്‍മ്മികരായി ഇടവകസമൂഹത്തിനൊപ്പം പിതാവിനുവേണ്ടി പ്രാര്‍ത്ഥിച്ച് ബലിയര്‍പ്പിച്ചു.

പിതാവ് ഈ ഇടവകജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിനും ഇവരുടെ ആധ്യാത്മിക വളര്‍ച്ചയ്ക്കായുള്ള പരിശ്രമങ്ങള്‍ക്കുമായുള്ള നന്ദി സൂചകമായി കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട് എന്നിവര്‍ ബൊക്കെ നല്‍കി അദ്ദേഹത്തെ ആദരിച്ചു. അതിനുശേഷം റെക്ടറിയില്‍ എല്ലാവരും ഒത്തുകൂടും കേക്കുമുറിച്ചു പിതാവിന്റെ ജന്മദിനം ആഘോഷിക്കുകയുമുണ്ടായി. പിതാവിന് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകജനങ്ങളുടെ നാമത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്നു കൊള്ളുന്നു.

Mar Joy Alapatt Birthday cel 2017സഹകരണങ്ങള്‍ക്കും വളരെ ഹൃദ്യമായി നന്ദി അറിയിച്ചു. രൂപതാ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ തുടങ്ങി ഏഴു വൈദികര്‍ സഹകാര്‍മ്മികര്‍മ്മികരായി ഇടവകസമൂഹത്തിനൊപ്പം പിതാവിനുവേണ്ടി പ്രാര്‍ത്ഥിച്ച് ബലിയര്‍പ്പിച്ചു.

പിതാവ് ഈ ഇടവകജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിനും ഇവരുടെ ആധ്യാത്മിക വളര്‍ച്ചയ്ക്കായുള്ള പരിശ്രമങ്ങള്‍ക്കുമായുള്ള നന്ദി സൂചകമായി കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട് എന്നിവര്‍ ബൊക്കെ നല്‍കി അദ്ദേഹത്തെ ആദരിച്ചു. അതിനുശേഷം റെക്ടറിയില്‍ എല്ലാവരും ഒത്തുകൂടും കേക്കുമുറിച്ചു പിതാവിന്റെ ജന്മദിനം ആഘോഷിക്കുകയുമുണ്ടായി. പിതാവിന് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകജനങ്ങളുടെ നാമത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്നു കൊള്ളുന്നു.

Print Friendly, PDF & Email

Leave a Comment