Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

October 2, 2017

nobel-prize-medicineഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിന് മൂന്ന് പേര്‍ അര്‍ഹരായി. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി സി ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ യങ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ബയോളജിക്കല്‍ ക്ലോക്ക് അടിസ്ഥാനമാക്കിയുള്ള കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്‌കാരം.

ജീവജാലങ്ങളുടെ പ്രവർത്തനത്തെ ജൈവഘടികാരം നിയന്ത്രിക്കുന്നതെങ്ങനെ, ഭൂമിയുടെ കറക്കവുമായി ജൈവഘടികാരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ മേഖലകളിലെ പഠനത്തിനാണ് നോബേൽ പുരസ്കാരം ലഭിച്ചത്. വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരമാണ് ആദ്യം പ്രഖ്യാപിക്കുന്നത്.

90 ലക്ഷം സ്വീഡിഷ് ക്രോണര്‍ (1100000 ഡോളര്‍) ആണ് സമ്മാനത്തുക. സസ്യങ്ങളും ജീവികളും അടക്കമുള്ളവയുടെ ജൈവശാസ്ത്രപരമായ താളം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് തിരിച്ചറിയുന്നതില്‍ ഈ ഗവേഷകരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായതായി നൊബേല്‍ സമിതി വിലയിരുത്തി. ഒരുതരം പഴ ഈച്ചകളില്‍ നടത്തിയ പഠനത്തില്‍ ഒരു പ്രത്യേക ജീന്‍ ആണ് അവയുടെ ദൈനംദിന പ്രവൃത്തികളെ നിയന്ത്രിക്കുന്നതെന്ന് ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരുന്നു.

രാത്രിസമയത്തും പകല്‍ സമയത്തും ഈ ജീനിന്റെ സവിശേഷമായ ഇടപെടല്‍ ബാഹ്യമായ സവിശേഷതകള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കാന്‍ ഇവയെ പ്രാപ്തമാക്കുന്നു. നിരവധി ജീനുകളും പ്രോട്ടീനുകളും ഉള്‍പ്പെടുന്ന ജൈവ ഘടികാരം മനുഷ്യന്‍ അടക്കം എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നത് സമാന രീതിയിലാണെന്നും ഇവരുടെ പഠനം തെളിയിച്ചിരുന്നു.

ബ്രാന്‍ഡിസ്, മസാച്ചുസെറ്റ്‌സ് യൂണിവേഴ്‌സികളില്‍ ഗവേഷകനായിരുന്നു ജഫ്രി ഹാള്‍. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു മൈക്കല്‍ റോസ്ബാഷ്. ന്യൂയോര്‍ക്കിലെ റോക്ക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനാണ് മൈക്കല്‍ യങ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top