Flash News

ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ വിമന്‍സ് ഫോറത്തിന് നവ നേതൃത്വം

October 2, 2017

Womens Forum Leadersഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന് പുതിയ നേതൃത്വം നിലവില്‍ വന്നു. സിബിള്‍ ഫിലിപ്പ് കോഓര്‍ഡിനേറ്ററും, ഷിജി അലക്‌സ്, സിമി ജെസ്‌റ്റോ ജോസഫ്, ലിജി ഷാബു മാത്യു (ഷീബ മാത്യു), മേഴ്‌സി കളരിക്കമുറി, ബിനി അലക്‌സ് തെക്കനാട്ട്, ടീന സിബു കുളങ്ങര, ചിന്നമ്മ സാബു, അന്‍ഷാ ജോയ് അമ്പനാട്ട് എന്നിവര്‍ കോ-കോഓര്‍ഡിനേറ്റര്‍മാരുമായി പുതിയഭരണ സമിതി നിലവില്‍വന്നെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.

വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തുകൊണ്ടുള്ള കമ്മിറ്റി രൂപീകരിക്കുവാന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതിന്റെ വെളിച്ചത്തിലാണ് ഈ നവനേതൃത്വം രൂപം കൊണ്ടത്.

നവംബര്‍ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സിഎംഎ ഹാളില്‍ (834 E Rand Rd, Suite 13, Mount Prospect, IL 60056) കേരള പിറവി ആഘോഷവും വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനോത്ഘാടനവും നടക്കും. 2018 മാര്‍ച്ച് മാസം വളരെ വിപുലമായിനടത്തുവാന്‍ ഉദ്ദേശിക്കുന്ന വനിതാ ദിനം എങ്ങനെ മനോഹരമാക്കാമെന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഷിക്കാഗോയിലെ മലയാളി വനിതകള്‍ക്ക് ജാതിമതഭേദമില്ലാതെ ഒന്നിച്ചുകൂടുവാനും പരസ്പരം പരിചയപ്പെടുവാനും ഉല്ലാസകരമായി ഒരു സായാഹ്നം ചിലവഴിക്കുവാനും എല്ലാ മലയാളി വനിതകളെയും നവംബര്‍ 5-ന് നടക്കുന്ന സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി വിമന്‍സ്‌ ഫോറം ഭാരവാഹികള്‍ പറഞ്ഞു.

മലയാളിയുടെ മനസ്സില്‍ വായനയുടെ പൂക്കാലം തിരിച്ചുകൊണ്ടുവരുവാന്‍ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ ഒരു മലയാളം ലൈബ്രറി അധികം താമസിയാതെ സിഎംഎ ഹാളില്‍ തുടങ്ങുന്നതായിരിക്കും. മലയാളം പുസ്തകങ്ങള്‍ സംഭാവന ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. ഈ ലൈബ്രറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച മറ്റു വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കുന്നതായിരിക്കും.

വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ആഗ്രഹിക്കുന്ന മലയാളി വനിതകള്‍ സിബിള്‍ ഫിലിപ്പ് (630 697 2241), ഷിജി അലക്‌സ് (224 436 9371), സിമി ജെസ്‌റ്റോ ജോസഫ് (773 677 3225), ലിജി ഷാബു മാത്യു (630730 6221), മേഴ്‌സി കളരിക്കമുറി (224 766 9441), ബിനി അലക്‌സ്‌ തെക്കനാട്ട് (847 227 8470), ടീന സിബു കുളങ്ങര (224 452 3592) , ചിന്നമ്മ സാബു (224 475 2866), അന്‍ഷാ ജോയ് അമ്പനാട്ട് (630 401 2489)എന്നിവരുമായി ബന്ധപ്പെടുക.

ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ അംഗത്വം എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുകയോ സംഘടനയുടെ വെബ്‌സൈറ്റ് ആയ www.chicagomalayaleeassociation.org സന്ദര്‍ശിക്കുകയോ ചെയ്യുക.

സിഎംഎ ഹാളില്‍ നടത്തിയ പ്രാഥമിക ചര്‍ച്ചകളില്‍ വനിതാ ഫോറം നേതാക്കളെ കൂടാതെ ഭാരവാഹികളായ രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്, ഷാബു മാത്യു എന്നിവരും പങ്കെടുത്തു.

വാര്‍ത്ത: ജിമ്മി കണിയാലി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top